CinemaIndiaKeralaLatest NewsLifeStyleNews

പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന

തിരുവനന്തപുരം : രാജ്യവ്യാപകമായി നടക്കുന്ന “ഓപ്പറേഷൻ നുംഖോർ”ന്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന നടന്നു. ഭൂട്ടാൻ വഴി ആഡംബര വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏകദേശം 30 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഇതിന്റെ ഭാഗമായി പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുൽഖറിന്റെ പനമ്പള്ളിയിലെ വീട്ടിലും പരിശോധന നടത്തി.

പൃഥ്വിരാജിന്റെ തിരുവനന്തപുരം വീട്ടിൽ കസ്റ്റംസ് സംഘം എത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താനായില്ല. വ്യവസായികൾ ഉൾപ്പെടെ നിരവധി പേരുടെ വീടുകളിലും പരിശോധന പുരോഗമിക്കുകയാണ്.

Show More

Related Articles

Back to top button