KeralaLatest News

റീല്‍ എസ്‌റ്റേറ്റ് പ്രകാശനം ചെയ്തു

കൊച്ചി: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ സ്ഥാപകനും എംഡിയുമായ വി സുനില്‍ കുമാറിന്റെ ജനപ്രിയ റീലുകളുടെ പുസ്തകരൂപമായ റീല്‍ എസ്റ്റേറ്റ് ഷാര്‍ജ ഇന്റര്‍നാഷനല്‍ ബുക്ക് ഫെയറില്‍ നടന്ന ചടങ്ങില്‍ ഐബിഎസ് സോഫ്റ്റ് വെയര്‍ സര്‍വീസസ് സ്ഥാപകനും ചെയര്‍മാനുമായ വി കെ മാത്യൂസ് സിനിമാതാരവും നര്‍ത്തകിയുമായ ആശാ ശരതിനു നല്‍കി പ്രകാശനം ചെയ്തു. സുനില്‍ കുമാറിന്റെ ആറാമത് പുസ്തകമാണ് റീല്‍ എസ്റ്റേറ്റ്. നവസംരംകരെ പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ടാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സുനില്‍ കുമാര്‍ റീലുകള്‍ പോസ്റ്റു ചെയ്യാനാരംഭിച്ചത്. എന്നാല്‍ വിഷയവൈവിധ്യം, അവ അവതരിപ്പിക്കുന്നതിലെ നര്‍മം എന്നിവയിലൂടെ സാമാന്യജനങ്ങളും അവ ഏറ്റെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വന്ന സുനില്‍ കുമാറിന്റെ പല റീലുകളും പത്തും ഇരുപതും ലക്ഷത്തിലേറെ വ്യൂസാണ് പിന്നിട്ടിരിക്കുന്നത്. നവസംരംഭകര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരില്‍ നിന്ന് ലഭിക്കുന്ന ആവേശകരമായ പ്രതികരണവും ഷെയറുകളുമാണ് തെരഞ്ഞെടുത്ത 20 റീലുകളുടെ ഉള്ളടക്കം വിപുലീകരിച്ച് റീല്‍ എസ്റ്റേറ്റ് എന്ന പേരില്‍ പുസ്തകമാക്കാന്‍ പ്രേരണയായതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. പങ്കാളികളെ തെരഞ്ഞെടുക്കുമ്പോള്‍, മാറുന്ന ടെക്‌നോളജികള്‍, സീനിയര്‍ ലിവിംഗ് എന്ന ആധുനിക വാനപ്രസ്ഥം, പരസ്യം നിര്‍ണായകം, മലയാള സിനിമയിലെ മദ്യമുതലാളിമാര്‍ തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിലെ പ്രതിപാദ്യം. പ്രസാധകര്‍ ഡിസി ബുക്‌സ്.

ബില്‍ഡ് റ്റു ലാസ്റ്റ്, കോ-വീട് ഡേയ്‌സ്, മിത്ത് ആന്‍ഡ് റിയാല്‍റ്റി, ഖദര്‍, സുസ്ഥിര നിര്‍മിതികള്‍ എന്നിവയാണ് സുനില്‍ കുമാര്‍ രചിച്ച മറ്റു പുസ്തകങ്ങള്‍.

Show More

Related Articles

Back to top button