KeralaLifeStyleNewsStage ShowsWellness

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്കായി സംഗീത സമർപ്പണം.

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്കായി സുചേതാ സതീഷിന്റെ സംഗീത സമര്‍പ്പണം ഇന്ന് (ചൊവ്വ)

തിരുവനന്തപുരം: നൂറ്റിയമ്പതോളം ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ച് വേള്‍ഡ് റിക്കോര്‍ഡ് കരസ്ഥമാക്കിയ സുചേതാ സതീഷ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ക്കായി സംഗീത സമര്‍പ്പണം നടത്തും. യൂണിവേഴ്‌സല്‍ എക്കോസ് എന്ന പേരില്‍ നടക്കുന്ന സംഗീത പരിപാടി ഇന്ന് (ചൊവ്വ) വൈകുന്നേരം 4ന് പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞ ഡോ.കെ ഓമനക്കുട്ടി ഉദ്ഘാടനം ചെയ്യും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ സുനില്‍രാജ് സി.കെ, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 110 വിദേശ ഭാഷകളിലും 40 ഇന്ത്യന്‍ ഭാഷകളിലും 18വയസ്സുകാരിയായ സുചേത ഇതിനോടകം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചതിനും ഏറ്റവും കൂടുതല്‍ സമയം തത്സമയ സംഗീതപരിപാടി നടത്തിയതിനും സുചേതയുടെ പേരില്‍ ലോക റിക്കോര്‍ഡുണ്ട്.

Show More

Related Articles

Back to top button