AmericaCrimeLatest NewsNews

പ്രാർഥനയ്ക്കിടെ പ്രതിഷേധം; മിനസോടയിലെ പള്ളിയിൽ അതിക്രമം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ.

മിനസോടയിലെ സെന്റ് പോളിലുള്ള ‘ചർച്ച് ഓഫ് സിറ്റീസ്’ എന്ന പള്ളിയിൽ ഞായറാഴ്ച നടന്ന പ്രാർഥനയ്ക്കിടെ പ്രതിഷേധം സംഘടിപ്പിച്ച് ശുശ്രൂഷ തടസ്സപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ ഫെഡറൽ ഏജൻസികൾ അറസ്റ്റ് ചെയ്തു. യുഎസ് അറ്റോർണി ജനറൽ പമേല ബോണ്ടിയാണ് വ്യാഴാഴ്ച അറസ്റ്റ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

മനുഷ്യാവകാശ അഭിഭാഷകയായ നെക്കിമ ലെവി ആംസ്ട്രോങ്ങ്, സെന്റ് പോൾ ബോർഡ് ഓഫ് എജ്യുക്കേഷൻ ക്ലർക്ക് ചൗണ്ടിൽ ലൂയിസ അല്ലൻ, പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച വില്യം കെല്ലി എന്നിവരാണ് അറസ്റ്റിലായവർ. ആരാധനാലയത്തിനുള്ളിൽ വിശ്വാസികൾക്കിടയിലേക്ക് കയറിക്കൂടിയ ഇവർ ശുശ്രൂഷയ്ക്കിടെ മുദ്രാവാക്യം വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ പ്രാർഥന മുടങ്ങുകയായിരുന്നു.

പള്ളിയിലെ ഒരു പാസ്റ്റർ ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു എന്ന ആരോപണത്തെ തുടർന്നാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. ജനുവരി ഏഴിന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ റെനി നിക്കോൾ ഗുഡ് എന്ന യുവതി കൊല്ലപ്പെട്ട സംഭവമാണ് ഈ പ്രതിഷേധത്തിന് പിന്നിലെ കാരണം. സംഭവത്തെ തുടർന്ന് പള്ളിയിലെ സുരക്ഷയും പൊതുശാന്തിയും ലംഘിച്ചതിനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

Show More

Related Articles

Back to top button