AmericaLatest NewsNewsPolitics

എണ്ണവില നിയന്ത്രണ തന്ത്രമോ? ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനിലെ പവർ പ്ലാന്റുകൾ ലക്ഷ്യമെന്ന് ട്രംപ്

വാഷിങ്ടൻ: ഡൊണാൾഡ് ട്രംപ് ഇറാനിലെ ഊർജനിലയങ്ങൾക്കെതിരെ നടത്താനിരുന്ന മിസൈൽ ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് മാറ്റിവെച്ചതായി അറിയിച്ചു. വൈറ്റ് ഹൗസ് ൽ നടത്തിയ വാർത്താസമ്മേളനത്തിൽ, ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി ഇറാനുമായി രഹസ്യമായെങ്കിലും ഫലപ്രദമായ ചർച്ചകൾ പുരോഗമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ടും മധ്യസ്ഥർ വഴിയും നടക്കുന്ന ഈ ചർച്ചകൾ മേഖലയിലെ സംഘർഷം കുറയ്ക്കാനുള്ള സാധ്യതകൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്കൻ ഭരണകൂടം. എന്നാൽ, ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ ഇറാൻ വിദേശകാര്യ മന്ത്രാലയം, അമേരിക്ക നടത്തുന്ന നീക്കങ്ങൾ ‘മനഃശാസ്ത്രപരമായ യുദ്ധം’ മാത്രമാണെന്നും രാജ്യാന്തര വിപണിയിൽ എണ്ണവില കുറയ്ക്കാനുള്ള തന്ത്രമാണിതെന്നും ആരോപിച്ചു.

അതേസമയം, ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനിലെ പ്രധാന പവർ പ്ലാന്റുകൾ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിൽ മാറ്റമില്ലെന്ന് ട്രംപ് വീണ്ടും വ്യക്തമാക്കി. സംഘർഷ സാധ്യതകൾ തുടരുന്നതിനാൽ പശ്ചിമേഷ്യയിലെ സാഹചര്യം അതീവ ജാഗ്രതയോടെയാണ് ലോക രാജ്യങ്ങൾ നിരീക്ഷിക്കുന്നത്.

Show More

Related Articles

Back to top button