KeralaLatest NewsSports

വെറ്ററൻസ് ടെന്നീസിൽ ആവേശം ഉയർത്തി RSC കൊച്ചി ഗ്രാൻഡ് സ്ലാം 2026; കിരീടം എറണാകുളത്തിന്.

കൊച്ചി: കേരളത്തിലെ വെറ്ററൻസ് ടെന്നീസ് താരങ്ങളെ ഒരേ വേദിയിൽ ഒന്നിപ്പിച്ച RSC കൊച്ചി ഗ്രാൻഡ് സ്ലാം 2026 ടൂർണമെന്റ് മാർച്ച് 22-ന് ആവേശകരമായ സമാപനത്തോടെ സമാപിച്ചു. റീജിയണൽ സ്പോർട്സ് ടെന്നീസ് പ്ലേയേഴ്സ് അസോസിയേഷൻ (RSTPA), എറണാകുളം ജില്ലാ ടെന്നീസ് അസോസിയേഷൻ (EDTA), കേരള വെറ്ററൻസ് ടെന്നീസ് അസോസിയേഷൻ (KVTA) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ഓൾ കേരള ടൂർണമെന്റ് സംഘടിപ്പിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150-ത്തിലധികം താരങ്ങൾ പങ്കെടുത്ത ഈ മത്സരത്തിൽ അയൽ സംസ്ഥാനങ്ങളിലെയും ഗൾഫ് രാജ്യങ്ങളിലെയും മലയാളി താരങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായി. വിവിധ പ്രായവിഭാഗങ്ങളിലായി ഏകദേശം 200 മത്സരങ്ങൾ നടന്നത് ടൂർണമെന്റിന്റെ ആവേശം ഇരട്ടിയാക്കി.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച എറണാകുളം ജില്ലയാണ് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി പോൾ കുന്നത്ത് സ്മാരക റോളിംഗ് ട്രോഫി സ്വന്തമാക്കിയത്.

ഫോകാന (FOKANA)യുടെ ഭാഗത്ത് നിന്ന് ജോർജി വർഗീസ് പ്ലാറ്റിനം സ്പോൺസറായി പ്രവർത്തിച്ചു. ഫൊക്കാന മുൻ പ്രസിഡന്റും, കേരളാ ടൈംസ് മാനേജിങ് ഡയറക്ടറുമായ ശ്രീ പോൾ കറുകപ്പിള്ളിൽ സമ്മാനദാനച്ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Show More

Related Articles

Back to top button