HealthKeralaLatest News

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരണം; കോഴിക്കോട് ഒമ്പതുവയസുകാരന് രോഗബാധ.

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയായ ഒമ്പതുവയസുകാരനാണ് രോഗബാധിതനായത്. തുറയൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. നാല് വയസുള്ള പെൺകുട്ടിക്കും ഏഴ് വയസുള്ള ആൺകുട്ടിക്കുമാണ് രോഗബാധ കണ്ടെത്തിയത്.

രോഗബാധിതരായ കുട്ടികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലും നിരീക്ഷണത്തിലുമാണ്. ആരോഗ്യവകുപ്പ് പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button