AmericaIndiaLatest News

സിഖ് സമൂഹത്തിന് അഭിമാന നിമിഷം; യു.എസ്. വ്യോമസേനാ അക്കാദമിയിൽ ചിരാഗ് വീർ സിംഗ് സറാവോ ചരിത്രം കുറിച്ചു

കൊളറാഡോ: അമേരിക്കയിലെ കൊളറാഡോ സ്‌പ്രിംഗ്സിലുള്ള യു.എസ്. എയർ ഫോഴ്‌സ് അക്കാദമിയിൽ (USAFA) പ്രവേശനം നേടിയ ആദ്യ കേശധാരി സിഖ് അമേരിക്കൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കി ചിരാഗ് വീർ സിംഗ് സറാവോ. സിഖ് വിശ്വാസത്തിന്റെ ഭാഗമായി മുറിക്കാത്ത മുടിയും താടിയും ഉൾപ്പെടെയുള്ള മതാചാരങ്ങൾ പാലിച്ചുകൊണ്ട് അക്കാദമിയിൽ സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിന് ഔദ്യോഗിക മതപരമായ അനുമതിയും ലഭിച്ചു.

ഏപ്രിൽ 4-ന് അക്കാദമിയിലേക്കുള്ള നിയമനം ലഭിച്ച സറാവോയ്ക്ക് ജൂൺ 20-ന് മതപരമായ ഇളവ് അനുവദിച്ചു. തുടർന്ന് ജൂൺ 24-ന് In-Processing Day (I-Day)-യിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത അദ്ദേഹം നിലവിൽ ആറാഴ്ച നീളുന്ന അടിസ്ഥാന സൈനിക പരിശീലനത്തിലാണ്.

അമേരിക്കൻ സിഖ് കൗൺസിൽ ഈ നേട്ടത്തെ സിഖ് സമൂഹത്തിനും മതസ്വാതന്ത്ര്യത്തിനും വലിയ അംഗീകാരമായി വിശേഷിപ്പിച്ചു. വിശ്വാസവും രാജ്യസേവനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് ചിരാഗിന്റെ നേട്ടം തെളിയിക്കുന്നതാണെന്നും സംഘടന വ്യക്തമാക്കി.

വാർത്ത: പ്രസാദ് തീയാടിക്കൽ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button