AmericaObituary

റവ. ഡോ. ജേക്കബ് കുര്യൻ (85) ഹ്യൂസ്റ്റനിൽ അന്തരിച്ചു

ഹൂസ്റ്റൺ: പ്രശസ്ത സുവിശേഷപ്രസംഗകനും സമർപ്പിത ശുശ്രൂഷകനുമായിരുന്ന റവ. ഡോ. ജേക്കബ് കുര്യൻ (തമ്പി 85) ഹൂസ്റ്റണിൽ നിര്യാതനായി.

ത്യാഗപൂർണമായ ജീവിതവും, ദൈവവചന പ്രഘോഷണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും, പതിറ്റാണ്ടുകളായി നിർവഹിച്ച വിശ്വസ്ത ശുശ്രൂഷയും കൊണ്ട് അദ്ദേഹം അനേകരുടെ ജീവിതത്തെ സ്വാധീനിച്ച ആത്മീയ നേതാവായിരുന്നു. വേൾഡ് ഔട്ട്റീച് മിനിസ്ട്രിസ്ന്റെ സ്ഥാപകൻ കൂടിയാണ് പരേതൻ. കേരളത്തിൽ പുനലൂർ ആസ്ഥാനമായി  ബൈബിൾ സ്കൂൾ,ഓർഫെനജ് ,സഭാ പ്രവർത്തങ്ങൾ ഒക്കെ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യവും ശുശ്രൂഷയുടെ പാരമ്പര്യവും വരും തലമുറകൾക്കും പ്രചോദനമായി നിലനിൽക്കുമെന്ന് സഹപ്രവർത്തകരും വിശ്വാസികളും അനുസ്മരിക്കുന്നു.

ഭാര്യ:ലീലമ്മ കുര്യൻ. മക്കൾ  ആൻ & പ്രെസ്റ്റ്ലി തോമസ്, എലിസബത്ത് & ജോജോ ജേക്കബ്, ജോർജ് & റിനി കുര്യൻ, റേച്ചൽ കുര്യൻ.

പൊതുദർശനം ജൂലൈ 17 – വെള്ളിഴിച്ച  വൈകിട്ട് 5:00 മുതൽ Elim Church,3200 S. Richey St.Houston, TX 77017.  അതേ സഭാ മന്ദിരത്തിൽ വെച്ച് ശവസംസ്കാര ശുശ്രൂഷ ജൂലൈ 18 – ശനിഴിച്ച രാവിലെ 10:00 മുതൽ.  സംസ്കാരം 2:00 മണിക്ക് South Park Funeral Home,1310 N.Main St.Pearland, TX 77581ൽ വെച്ച് നടക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button