BusinessKerala

തിരുവനന്തപുരത്ത് ഷോറൂമും എക്സ്‌ക്ലൂസീവ് ബ്രൈഡല്‍ സ്റ്റുഡിയോയും തുറന്ന് കീര്‍ത്തിലാല്‍സ്.

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ആഡംബര ആഭരണ ബ്രാന്‍ഡായ കീര്‍ത്തിലാല്‍സിന്റെ പതിനഞ്ചാമത് റീടെയ്ല്‍ ഷോറൂം തിരുവനന്തപുരത്ത് തുറന്നു. പട്ടം മില്‍മ ഭവന് എതിര്‍വശത്താണ് 1700 ച അടി വിസ്തൃതിയില്‍ പുതിയ ഷോറൂം തുറന്നിരിക്കുന്നത്. കീര്‍ത്തിലാല്‍സിനെ പ്രസിദ്ധമാക്കിയ സ്വന്തം ആഭരണ നിര്‍മാണ സൗകര്യങ്ങളുടെ പിന്‍ബലത്തില്‍ മികച്ച ഡിസൈനുകളിലുള്ള വജ്ര, സ്വര്‍ണ ആഭരണങ്ങളാണ് പുതിയ ഷോറൂമിലും അവതരിപ്പിക്കുന്നതെന്ന് കീര്‍ത്തിലാല്‍സ് സ്ട്രാറ്റജി ഡയറക്ടര്‍ സൂരജ് ശാന്തകുമാര്‍ പറഞ്ഞു.

പ്രത്യേക ബ്രൈഡല്‍ സ്റ്റുഡിയോയും ഇതോടൊപ്പം തുറന്നിട്ടുണ്ട്. നിത്യോപയോഗത്തിനുള്ള ആഭരണങ്ങള്‍ മുതല്‍ വിവാഹവാശ്യങ്ങള്‍ക്കുള്ള ബ്രൈഡല്‍ ശേഖരം വരെ ഒരിടത്ത് ലഭ്യമാക്കും വിധമാണ് രൂപകല്‍പ്പന. വിപുലമായ ബ്രൈഡല്‍ സെറ്റുകള്‍, വളകള്‍, നെക്ലേസുകള്‍, കമ്മലുകള്‍ എന്നിവ ഉള്‍പ്പെടെ ബ്രൈഡല്‍ ആക്‌സസറികളുടെ വലിയ ശേഖരമാണ് ബ്രൈഡല്‍ സ്റ്റുഡിയോയുടെ സവിശേഷത. കാരറ്റിന് 8,500 രൂപ വരെ കിഴിവും 4 പവന്റെ സൗജന്യ സ്വര്‍ണ്ണ നാണയങ്ങളും ഉള്‍പ്പെടുന്ന ഉദ്ഘാടന ഓഫാറും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലുള്ള കീര്‍ത്തിലാല്‍സിന് തലസ്ഥാന നഗരിയില്‍ ഷോറൂമും ബ്രൈഡല്‍ സ്റ്റുഡിയോയും തുറക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡയറക്ടര്‍ സീമ മേത്ത പറഞ്ഞു.

ഫോട്ടോ – തിരുവനന്തപുരം പട്ടത്തു തുറന്ന പുതിയ കീര്‍ത്തിലാല്‍സ് ഷോറൂം, ബ്രൈഡല്‍ സ്റ്റുഡിയോ സമുച്ചയം

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button