ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, September 22, 2026
17 °c
New York

ചെങ്കടലിൽ സമുദ്രാന്തര കേബിള്‍ വിച്ഛേദനം; ഏഷ്യ–മിഡിൽ ഈസ്റ്റിൽ ഇന്റർനെറ്റ് തടസ്സം

ന്യൂഡല്‍ഹി: ചെങ്കടലിലെ കടലിനടിയിലൂടെയുള്ള സമുദ്രാന്തര കേബിള്‍ ശൃംഖലയില്‍ വിച്ഛേദനം സംഭവിച്ചതിനെ തുടര്‍ന്ന് ഏഷ്യയുടെയും മിഡില്‍ ഈസ്റ്റിന്റെയും ചില രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് തടസ്സം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യ, പാകിസ്ഥാന്‍...

Read moreDetails

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: 800 മരണം, 2,800-ഓളം പേർക്ക് പരിക്ക്, സഹായം അഭ്യർത്ഥിച്ച് താലിബാൻ

അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 800 പേർ മരിക്കുകയും 2,800-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. രാജ്യത്തെ താലിബാൻ ഭരണകൂടം അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. റഫ്‌റ്റേഴ്‌സ് റിപ്പോർട്ട്...

Read moreDetails

പൂർണ ചന്ദ്രഗ്രഹണം; രക്തചന്ദ്രനെ  ഷാർജയിലും കാണാം

വാനനിരീക്ഷണത്തിലും ജ്യോതിഃശാസ്ത്രത്തിലും താത്പര്യമുള്ള സഞ്ചാരികൾക്ക് ആകർഷകമായ അനുഭവങ്ങളൊരുക്കുകയാണ് ഷാർജയിലെ മെലീഹ നാഷണൽ പാർക്ക്. സെപ്റ്റംബർ 7ന് ദൃശ്യമാവുന്ന പൂർണ ചന്ദ്ര​ഗ്രഹണം, സെപ്റ്റംബർ 20ന് കാണാനാവുന്ന ശനിപ്രത്യയം (സാറ്റേൺ ഓപ്പോസിഷൻ) എന്നിവക്കായി ദേശീയോദ്യാനത്തിന്റെ ഭാ​ഗമായ മെലീഹ ആർക്കിയോളജിക്കൽ സെന്ററിൽ പ്രത്യേക പരിപാടികളൊരുങ്ങുന്നുണ്ട്. പൂർണ്ണ ചന്ദ്രഗ്രഹണം - സെപ്റ്റംബർ 7 ഈ വർഷത്തെ ഏറ്റവും സവിശേഷമായ ജ്യോതിശാസ്ത്ര സംഭവമായി കണക്കാക്കപ്പെടുന്നതാണ് പൂർണ ചന്ദ്ര​ഗ്രഹണം. ഈ സമയത്ത് ചന്ദ്രൻ കടുംചുവപ്പ് നിറത്തിലുള്ള ഗോളമായി മാറും. ഈ അപൂർവ രക്തചന്ദ്രനെ (ബ്ലഡ് മൂൺ) ചിലയിടങ്ങളിൽ മാത്രമേ കാണാനാവൂ.  പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത്, ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കൃത്യമായി കടന്നുപോകുന്നതാണ് ഈ പ്രതിഭാസം. ചന്ദ്രനെ പൂർണ്ണ ഇരുട്ടിലേക്ക് തള്ളിവിടുന്നതിനുപകരം ഭൂമിയുടെ അന്തരീക്ഷം സൂര്യപ്രകാശത്തെ വളയ്ക്കുകയും ചിതറിക്കുകയും ചെയ്യുന്നു. നീല, വയലറ്റ് പോലുള്ള ചെറിയ തരംഗദൈർഘ്യമുള്ളവ ചിതറിപ്പോകുന്നു. അതേസമയം ചുവപ്പ്, ഓറഞ്ച് പോലുള്ള കൂടുതൽ തരംഗദൈർഘ്യമുള്ളവ അന്തരീക്ഷത്തിലൂടെ കടന്നുപോയി ചന്ദ്രൻറെ ഉപരിതലത്തിലെത്തുന്നു. ഗ്രഹണ സമയത്ത്, ഈ ചിതറിക്കിടക്കുന്ന ചുവന്ന വെളിച്ചമാണ് ചന്ദ്രനെ ചുവപ്പാക്കി മാറ്റുന്നത്. ശനി കാണാം, തെളിമയോടെ - സെപ്റ്റംബർ 20 ശനി ഭൂമിയോട് ഏറ്റവും അടുത്ത് എത്തി, രാത്രിയിൽ മുഴുവൻ തെളിച്ചത്തോടെ കാണപ്പെടുന്ന അവസ്ഥയാണ് സാറ്റേൺ ഓപോസിഷൻ എന്നറിയപ്പെടുന്നത്. ശനിയുടെ തെളിച്ചം ഏറ്റവും കൂടുതലായും വലിപ്പം ഏറ്റവും വലുതായും കാണപ്പെടുന്ന ഈ സവിശേഷരാത്രിയിൽ, അത്യാധുനിക ദൂരദർശിനികളിലൂടെ അതിന്റെ വിശദാംശങ്ങൾ കാണാനും അതേക്കുറിച്ച് കൂടുതൽ മനസിലാക്കാനുമുള്ള അവസരമാണ് മെലീഹയിൽ ഒരുങ്ങുന്നത്. ശനിയുടെ ഉപ​ഗ്രഹമായ ടൈറ്റന്റെയും വ്യക്തമായ കാഴ്ചകൾ ഈയവസരത്തിൽ പ്രതീക്ഷിക്കാം. "മെലീഹയുടെ തെളിഞ്ഞ ആകാശക്കാഴ്ചകളിലേക്ക് വാനനിരീക്ഷകരെ സ്വാ​ഗതം ചെയ്യുകയാണ്. ടെലസ്കോപുകളടക്കം മികച്ച സാങ്കേതികസൗകര്യങ്ങളും മെലീഹയുടെ ആതിഥേയത്വവും ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു. ഈ വിഷയങ്ങളിൽ ആഴത്തിൽ അറിവുള്ള വിദ​ഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ജ്യോതിശാസ്ത്രരാവുകൾ തീർച്ചയായും കുടുംബങ്ങൾക്കും വാനനിരീക്ഷകർക്കും ഒരുപോലെ ആസ്വാദ്യകരമാവും"- മെലീഹ നാഷണൽ പാർക്ക് മാനേജർ ഒമർ ജാസിം അൽ അലി പറഞ്ഞു. വിനോദസഞ്ചാരത്തിനും ചരിത്രകാഴ്ചകൾക്കും പ്രശസ്തമായ മെലീഹ നാഷനൽ പാർക്കിൽ പ്രത്യേകം തയാറാക്കിയ പനോരമിക ലോഞ്ചുകളിലാണ് വാനനിരീക്ഷണ പരിപാടികൾ സംഘടിപ്പിക്കുന്നത്. വാരാന്ത്യത്തിലാണ് രണ്ട് ആകാശവിസ്മയങ്ങളുമെന്നതിനാൽ കുടുംബസമേതം പരമ്പരാ​ഗത എമിറാത്തി ആതിഥേയത്വം ആസ്വദിക്കാനുള്ള മികച്ച അവസരമാണിത്.  ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും, discovershurooq.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  +971 6 802 1111 എന്ന നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടുകയും ചെയ്യാം.

Read moreDetails

നടന്‍ ദിലീപിന് ബഹ്‌റൈൻ ലാൽ കെയേഴ്‌സിന്റെ സ്നേഹോപഹാരം.

ബിസിനസ് ആവശ്യാര്‍തഥം ബഹ്‌റൈനിൽ എത്തിയ മലയാള സിനിമയിലെ പ്രശസ്ത നടനും, നിർമ്മാതാവുമായ, ജനപ്രിയനായകൻ ദിലീപിന്, ബഹ്‌റൈൻ ലാൽ കെയേഴ്സ് സ്നേഹോപഹാരം കൈമാറി. ലാൽ കെയേഴ്സ് കോ-ഓർഡിനേറ്റർ ജഗത്...

Read moreDetails

നാസർ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ  22 പേർ കൊല്ലപ്പെട്ടു

ഗാസ : ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ നാസർ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അഞ്ച് മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. തിങ്കളാഴ്ച...

Read moreDetails

ഗാസയിൽ പ്രമുഖ മാധ്യമപ്രവർത്തകനായ അനസ് അൽ-ഷെരീഫ് ഉൾപ്പെടെ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ടത് 270-ഓളം മാധ്യമപ്രവർത്തകർ .

ഗാസയിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക രാജ്യങ്ങൾ. മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിൽ ഇസ്രയേലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഗാസയിലെ അൽ-ഷിഫ ആശുപത്രിക്ക്...

Read moreDetails

ഗാസ സിറ്റി പിടിച്ചെടുക്കൽ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം,തീരുമാനത്തിൽ  ഇടപെടേണ്ടതില്ലെന്നു പ്രസിഡന്റ് ട്രംപ്

വാഷിംഗ്‌ടൺ ഡി സി : ഗാസ സിറ്റി പൂർണ്ണമായി പിടിച്ചെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകി. പത്ത് മണിക്കൂറോളം...

Read moreDetails

പി.എ. മാത്യു (പാപ്പച്ചൻ-76 വയസ്സ്) നിര്യാതനായി  

റാന്നി: അങ്ങാടി പ്ലാമ്മൂട്ടിൽ പി.എ.മാത്യു (പാപ്പച്ചൻ-76 വയസ്സ് ) നിര്യാതനായി. ഭാര്യ: റെയ്‌ച്ചൽ മാത്യു റാന്നി കലമണ്ണിൽ കുടുംബാംഗമാണ്.  മക്കൾ : ടെനി (ദുബായ്), റ്റിജു  (ഓസ്ട്രേലിയ)മരുമക്കൾ...

Read moreDetails

സമാധാന ചര്‍ച്ചകള്‍ ഒടുവില്‍ തകര്‍ന്നു; ഹമാസിന് വെടിനിര്‍ത്തല്‍ വേണ്ടാത്തതുപോലെ തോന്നുന്നു: ട്രംപ്

കെയ്‌റോ: ഇസ്രയേലും ഹമാസും തമ്മില്‍ നടന്നുവരുന്ന സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി. ഖത്തറില്‍ നടന്നിരുന്ന ചര്‍ച്ചയില്‍ ഹമാസ് താല്‍പര്യം കാണിക്കുന്നില്ലെന്നാരോപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ്...

Read moreDetails

ഇറാന്റെ കടൽപരിധിയിലേക്ക് യുഎസ് കപ്പൽ കടക്കാൻ ശ്രമം; ഹെലികോപ്റ്റർ അയച്ച് ഇറാൻ തടഞ്ഞു

ടെഹ്റാൻ: ഇറാനിയൻ കടൽപരിധിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാന്റെ സൈന്യം തടഞ്ഞു. സംഭവമുണ്ടായത് ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ്. ഒമാൻ ഉൾക്കടലിൽ എത്തിയ...

Read moreDetails
Page 10 of 25 1 9 10 11 25
Skip to toolbar