ആറിനം സ്പെഷ്യാലിറ്റി മസാലകള്‍ വിപണിയിലിറക്കി പെപെ.
കൊച്ചി:ബാര്‍ബിക്യൂ ഉല്‍പ്പന്ന രംഗത്തെ മുന്‍നിര കമ്പനിയായ പെപെ ബിബിക്യു ചാര്‍ക്കോള്‍ ആറിനം സ്പെഷ്യാലിറ്റി മസാലകള്‍ വിപണിയിലിറക്കി. ചിക്കന്‍ 65, നൂഡ്ല്‍സ്, ഗോബി മഞ്ചൂരിയന്‍, ഫിഷ് പെപ്പര്‍, ബട്ടര്‍ ചിക്കന്‍, ചിക്കന്‍ ടിക്ക എന്നീ മസാലകളാണ് വിപണിയിലെത്തിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എവിഎ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എ വി അനൂപ് വിപണനോദ്ഘാടനം നിര്‍വഹിച്ചു.
പെപെ ബാര്‍ബിക്യൂ മാനേജിംഗ് ഡയറക്ടര്‍ ഷോണ്‍ ജോര്‍ജ് ജോസഫ്, ജനറല്‍ മാനേജര്‍ ദിനില്‍, റീടെയില്‍ മാനേജര്‍ ക്ലിയോ, വി.ബി. സെക്രട്ടറി സുധീഷ്, വിജയീ ഭവ സംരംഭക കൂട്ടായ്മയുടെ ഭാരവാഹികളായ രാജീവ് മന്ത്ര, വൈസ് പ്രസിഡന്റ് നിബി, ട്രഷറര്‍ രാജി തുടങ്ങിയവര്‍ പങ്കെടുത്തു. വൈകാതെ മറ്റ് ആറിനം സ്പെഷ്യാലിറ്റി മസാലകള്‍ കൂടി വിപണിയിലെത്തിക്കുമെന്ന് പെപെ ബാര്‍ബിക്യൂ. മാനേജിംഗ് ഡയറക്ടര്‍ ഷോണ്‍ ജോര്‍ജ് ജോസഫ് പറഞ്ഞു. നിലവില്‍ അഞ്ചിനം ബാര്‍ബിക്യൂ മസാലകള്‍, ചാര്‍ക്കോള്‍, ഗ്രില്‍, മറ്റ് ബാര്‍ബിക്യൂ. ആക്സസറികള്‍ എന്നിവയാണ് പെപെ ബ്രാന്‍ഡില്‍ വിപണിയിലുള്ളത്. വിവരങ്ങള്‍ക്ക് www.pepebbq.com