KeralaNews

കിര്‍ലോസ്‌കര്‍ സോളാറിന്റെ എക്സ്‌ക്ലൂസീവ് പ്രോജക്ട് പാര്‍ട്ണറായി ജിഎസ്എല്‍ എനര്‍ജി സൊല്യൂഷന്‍സ്

നടപ്പുവര്‍ഷം 25 കോടി രൂപ മതിക്കുന്ന 5 മെഗാവാട്ട് പദ്ധതികള്‍ നടപ്പാക്കാന്‍ ലക്ഷ്യം

കൊച്ചി: 136 വര്‍ഷം പഴക്കമുള്ള കിര്‍ലോസ്‌കര്‍ ഗ്രൂപ്പിന്റെ ഭാഗമായ കിര്‍ലോസ്‌കര്‍ സോളാര്‍, കൊച്ചി ആസ്ഥാനമായുള്ള ജിഎസ്എല്‍ എനര്‍ജി സൊല്യൂഷന്‍സിനെ കേരളത്തിലെ ആറ് ജില്ലകളുടെ എക്സ്‌ക്ലൂസീവ് പ്രോജക്ട് പാര്‍ട്ണറായി നിയമിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കിര്‍ലോസ്‌കര്‍ സോളാറിന്റെ സൗത്ത് ജനറല്‍ മാനേജറും സ്മോള്‍ പ്രോജക്ട്സ് ആന്‍ഡ് ഓണ്‍ലൈന്‍ ഇന്‍വെര്‍ട്ടേഴ്സ് നാഷണല്‍ ഹെഡുമായ സുരേഷ് സിംപ്സണും ജിഎസ്എല്‍ എനര്‍ജി സൊല്യൂഷന്‍സ് സിഇഒ ജാക്സണ്‍ മാത്യുവും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ഈ പങ്കാളിത്തത്തിനു കീഴില്‍ 2024-25 സാമ്പത്തിക വര്‍ഷം ഏകദേശം 25 കോടി രൂപ മൂല്യമുള്ള 5 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ജാക്സണ്‍ മാത്യു പറഞ്ഞു. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നീ ആറ് ജില്ലകളില്‍ വാണിജ്യ, പാര്‍പ്പിട സൗരോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കാനുള്ളതാണ് പങ്കാളിത്തം. ‘മഴയില്ലാത്തപ്പോഴെല്ലാം സൂര്യപ്രകാശമുള്ള കാലാവസ്ഥയും ലഭ്യമായ സബ്സിഡിയും കണക്കിലെടുത്ത് കേരളത്തില്‍ സൗരോര്‍ജ്ജീകരണത്തിന് മികച്ച സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ 3 കിലോവാട്ട് മുതല്‍ 10കിലോവാട്ട് വരെയുള്ള ഗാര്‍ഹിക പദ്ധതികള്‍ക്ക് 78,000 രൂപ ന്യൂ & റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ സബ്സിഡിലഭ്യമാണ്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ മുതല്‍മുടക്ക് തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും മികച്ച വില്‍പ്പനനാന്തര സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സുരേഷ് സിംപ്സണ്‍ പറഞ്ഞു. ബില്‍ഡര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, എംഇപി എഞ്ചിനീയര്‍മാര്‍ എന്നിവരുള്‍പ്പെടെ നൂറോളം സംരംഭകരും പ്രൊഫഷണലുകളും ചടങ്ങില്‍ പങ്കെടുത്തു.

ഫോട്ടോ: കേരളത്തിലെ ആറ് ജില്ലകളിലായി കിര്‍ലോസ്‌കര്‍ സോളാറിന്റെ എക്സ്‌ക്ലൂസീവ് പ്രോജക്റ്റ് പാര്‍ട്ണറായി ജിഎസ്എല്‍ എനര്‍ജി സൊല്യൂഷന്‍സിനെ നിയമിക്കുന്ന കരാര്‍ കിര്‍ലോസ്‌കര്‍ സോളാറിന്റെ സൗത്ത് ജനറല്‍ മാനേജറും സ്മോള്‍ പ്രോജക്ട്സ് ആന്‍ഡ് ഓണ്‍ലൈന്‍ ഇന്‍വെര്‍ട്ടേഴ്സ് നാഷണല്‍ ഹെഡുമായ സുരേഷ് സിംപ്സണ്‍ ജിഎസ്എല്‍ എനര്‍ജി സൊലൂഷന്‍സ് സിഇഒ ജാക്സണ്‍ മാത്യുവിന് കൈമാറുന്നു. ജിഎസ്എല്‍ എനര്‍ജി സൊല്യൂഷന്‍സ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി രാകേഷ് നായര്‍, കിര്‍ലോസ്‌കര്‍ സോളാറിലെ കേരള സെയില്‍സ് ഡെപ്യൂട്ടി മാനേജര്‍ സനൂപ് എം എസ് എന്നിവര്‍ സമീപം.

Show More

Related Articles

Back to top button