ബലൂചിസ്ഥാനിൽ ബിഎൽഎയുടെ ട്രെയിൻ ആക്രമണം; 150 ബന്ദികളെ മോചിപ്പിച്ചു

ന്യൂഡൽഹി: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ 400-ലധികം യാത്രക്കാരുമായി സഞ്ചരിച്ച ട്രെയിന് നേരെയുണ്ടായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) സായുധ വിമതരുടെ ആക്രമണത്തിൽ 150-ലധികം ബന്ദികളെ മോചിപ്പിച്ചു.
സൈന്യവും വിമതരും തമ്മിലുണ്ടായ വെടിവയ്പ്പിൽ 27-ലധികം ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഏറ്റുമുട്ടലിന് പിന്നാലെ 155 ബന്ദികളെ സുരക്ഷാ സേന രക്ഷപ്പെടുത്തി. ഡസൻ കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട യാത്രക്കാരെ മാച്ചി പട്ടണത്തിലേക്ക് മാറ്റി, അവിടെയുള്ള താൽക്കാലിക ആശുപത്രിയിൽ പരിക്കേറ്റവർക്കു ചികിത്സ നൽകുന്നു.
അതേസമയം, ബിഎൽഎയുടെ നിയന്ത്രണത്തിലുള്ള ജാഫർ എക്‌സ്പ്രസിൽ എത്രത്തോളം ബന്ദികൾ ഇനിയും ഉള്ളതാണെന്ന് വ്യക്തമായിട്ടില്ല. ബിഎൽഎ 30 സൈനികരെ വധിച്ചിരുന്നതായി അവകാശപ്പെട്ടിട്ടുണ്ട്, എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പാകിസ്ഥാനിൽനിന്ന് ബലൂചിസ്ഥാൻ പ്രവിശ്യ സ്വതന്ത്രമാക്കാനുള്ള പോരാട്ടം നയിക്കുന്ന സായുധ സംഘടനയാണ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ).