KeralaLatest NewsLifeStyle
“സംസ്ഥാനത്ത് ചൂട് കടുപ്പിക്കും; 10 ജില്ലകളിൽ യെല്ലോ അലർട്ട്”

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് താപനില കൂടി ഉയരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരവും ആലപ്പുഴയും ഇടുക്കിയും വയനാടും ഒഴികെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കൊടും ചൂട് തുടരുന്നതിനിടെ സൂര്യരശ്മികളിലെ അൾട്രാവയലറ്റ് കിരണങ്ങളുടെ തോതിലും വർദ്ധനവുണ്ടാകുന്നുവെന്ന് നിരീക്ഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ നേരിട്ട് വെയിൽ എറ്റെടുക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി.