AmericaLatest NewsLifeStyleUpcoming Events

ഹൂസ്റ്റണിൽ ഇൻഡോ അമേരിക്കൻ ഫെസ്റ്റ് മെയ് 24 ന് – രമേശ് ചെന്നിത്തല മുഖ്യാതിഥി ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഹൂസ്റ്റൺ: വർണപ്പകിട്ടാർന്ന പരിപാടികൾ, നയന മനോഹര കാഴ്ചകളൊരുക്കി “മെയ് ക്വീൻ ബ്യൂട്ടി പേജെന്റ്”  ഒപ്പം ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഷാൻ റഹ്‌മാൻ ലൈവ് ഇൻ മ്യൂസിക് ഷോയും വൈവിധ്യമാർന്ന നിരവധി പരിപാടികൾ കോർത്തിണക്കി 12 മണിക്കൂർ നീളുന്ന മുഴു ദിന പരിപാടികളുമായി ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന ” ഇന്ത്യ ഫെസ്റ്റ് – 2025  ഒരു ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

2025 മെയ് 24 നു ശനിയാഴ്ച രാവിലെ 11 മണിക്കാരംഭിക്കുന്ന ഫെസ്റ്റ് ഹൂസ്റ്റണിലെ ഏറ്റവും മികച്ചതും ആധുനിക സാങ്കേതിക വിദ്യകളാൽ സമ്പന്നവുമായ GST EVENT CENTER ൽ വച്ച്  നടത്തപെടുമ്പോൾ ഹൂസ്റ്റൺന്റെ ചരിത്രത്തിൽ സ്‌ഥാനം പിടിക്കത്തക്കവണ്ണം നിരവധി പരിപാടികളാണ് ഒരുക്കിയിരുക്കുതെന്ന് ഇന്ത്യ ഫെസ്റ്റ് മുഖ്യ സംഘടകനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനുമായ ജെയിംസ് കൂടൽ പറഞ്ഞു.

മുൻ പ്രതിപക്ഷനേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല എംഎൽഎ ഈ ചടങ്ങിൽ സംബന്ധിക്കുന്നതിനു വേണ്ടി വെള്ളിയാഴ്ച ഹൂസ്റ്റണിൽ എത്തിച്ചേരും  

രാവിലെ 11 മണിക്ക് ബിസിനസ് സമ്മിറ്റ് നടക്കും. അമേരിക്കയിലെയും ഗൾഫിലെയും പ്രമുഖ ബിസിനസ് സംരംഭകർ പങ്കെടുക്കുന്ന സമ്മേളനത്തിൽ വിവിധ ബിസിനസ് വിഷയങ്ങളെ സംബന്ധിച്ച് പ്രമുഖർ സംസാരിക്കും. 12 മണിക്ക് ” പ്രവാസ ലോകം ” സമ്മിറ്റ് നടക്കും. അമേരിക്കൻ പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾ, പ്രതീക്ഷകൾ, സാധ്യതകൾ സംബന്ധിച്ചു നിരവധി സംഘടനാ നേതാക്കൾ  നേതാക്കൾ സംസാരിക്കും.

1 മണിക്ക് “MEET THE LEADER – ASK A QUESTION” സംവാദ പരിപാടി നടക്കും. രമേശ് ചെന്നിത്തലയോട് ചോദ്യങ്ങൾ ചോദിയ്ക്കാൻ അവസരം ലഭിക്കും. ചെന്നിത്തല മറുപടി നൽകും.

2 മണി മുതൽ വിവിധ സംഘടനകളുടെ യോഗങ്ങൾ നടക്കും.

4 മുതൽ പ്രമുഖ നർത്തകിയും സംരഭകയും സംഘടകയുമായ ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തിൽ “മെയ് ക്വീൻ ബ്യൂട്ടി പേജെന്റ് ” സൗന്ദര്യ മത്സരം നടക്കും.

മത്സരത്തിന് ശേഷം നടക്കുന്ന അവാർഡ് ദാന സമ്മേളനത്തിൽ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം തന്നെ സാമൂഹ്യ ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായി മാറിയ രമേശ് ചെന്നിത്തലയ്ക്ക്  ” കർമശ്രേഷ്ഠ പുരസ്‌കാരം” പെയർലാൻഡ് മേയർ കെവിൻ കോൾ, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടു, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു എന്നിവർ ചേർന്ന് നൽകും.

സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യങ്ങളായ നിരവധി വ്യക്തിത്വങ്ങളെ ആദരിക്കും.

50ൽ പരം വ്യവസായ സംരഭകരുടെ പ്രദർശന സ്റ്റാളുകളും ഉണ്ടായിരിക്കും.

തുടർന്ന് അമേരിക്കയിലെങ്ങും തരംഗമായി മാറിയ ‘ഷാൻ റഹ്മാൻ മ്യൂസിക് ഷോ” ഹൂസ്റ്റണിലും തരംഗം സൃഷ്ഠിക്കും. കെഎസ്‌ ഹരിശങ്കർ , സയനോര, നിത്യ മാമ്മൻ, മിഥുൻ ജയരാജ്, നിരഞ്ജു സുരേഷ്    തുടങ്ങിയവർ അടങ്ങുന്ന ടീമിന് വമ്പൻ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ബ്രസീലിയൻ ഡാൻസ്, ഇന്ത്യൻ ഡാൻസ് തുടങ്ങി വിവിധ പരിപാടികൾ ഫെസ്റ്റിനെ മികവുറ്റതാക്കി മാറ്റുമെന്ന് ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ഡയറക്ടർമാരായ തോമസ് സ്റ്റീഫൻ, ബിനോയ് ജോൺ  എന്നിവർ പറഞ്ഞു. ഷാൻ റഹ്മാൻ ഷോയ്ക്കു വൻ പ്രതികരണമാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്നു അവർ പറഞ്ഞു.

ജീമോൻ റാന്നി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button