AmericaLatest NewsNewsObituary

വിദ്യാഭ്യാസത്തിലും സഭാശുശ്രൂഷയിലും മുന്നിൽ നിന്ന കുഞ്ഞുമോൾ ചെറിയാൻ (87) ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: അയിരൂർ ആയിക്കരേത്ത് കുടുംബാംഗമായ കുഞ്ഞുമോൾ ചെറിയാൻ (87) ചിക്കാഗോയിൽ അന്തരിച്ചു. ചിക്കാഗോ മാർത്തോമ്മാ പള്ളിയുടെയും അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെയും സജീവ അംഗമായിരുന്ന അവർ, മുൻ അസ്സോസിയേറ്റ് സെക്രട്ടറി ഡോ. പി. വി. ചെറിയാന്റെ ഭാര്യയായിരുന്നു.

ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ അധ്യാപികയായി ജോലി തുടങ്ങിയ കുഞ്ഞുമോൾ ചെറിയാൻ, 1965-ൽ കോമൺവെൽത്ത് സ്കോളർഷിപ്പ് നേടിയാണ് കാനഡയിലെ ട്രെൻഡ് യൂണിവേഴ്സിറ്റിയിൽ മേൽപഠനം പൂർത്തിയാക്കിയത്. തുടർന്ന് കാനഡയിലും അമേരിക്കയിലുമായി നാല് യൂണിവേഴ്സിറ്റികളിൽ നാല്പത് വർഷത്തിലേറെ റിസർച്ച് സയന്റിസ്റ്റായി ജോലി ചെയ്തു.

മാർത്തോമ്മാ സഭയിലെ പല നിലകളിലും അവർ പ്രവർത്തിച്ചു – സഭാ കൗൺസിൽ, അസംബ്ലി, മണ്ഡലം, സബ് കമ്മറ്റി, സേവികാ സംഘം സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫിലാഡൽഫിയ, ഡിട്രോയിറ്റ് എന്നിവിടങ്ങളിലെ മാർത്തോമ്മാ പള്ളികളിലും വിവിധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നിരുന്നു.

പൊതുദർശനം മെയ് 22-ന് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ചിക്കാഗോ മാർത്തോമ്മാ പള്ളിയിൽ നടക്കും. ശവസംസ്കാര ശുശ്രൂഷ മെയ് 23-ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അതേ പള്ളിയിലും പിന്നീട് ആൾസെയിന്റ്സ് കത്തോലിക് സെമിത്തേരിയിലും നടക്കും.

മക്കൾ: സജീവ്, സുനിത. മരുമക്കൾ: ജീന, റിച്ച്. കൊച്ചുമക്കൾ: എലൈജ, ജെസ്സിക്ക.
ദീർഘനാളത്തെ സേവനവും ആത്മാർത്ഥതയും കൊണ്ട് അനേകർക്ക് മാതൃകയായിരുന്ന കുഞ്ഞുമോൾ ചെറിയാൻ സ്‌നേഹത്തോടെ ഓർമിക്കപ്പെടും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button