AmericaCommunityLatest NewsStage ShowsUpcoming Events

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പ്രശസ്ത കത്തോലിക്കാ വാഗ്മിയും സംഗീതജ്ഞനുമായ പോൾ ജെ കിം യൂത്ത് മിനിസ്ട്രിയുടെ  പരിപാടിക്ക് നേതൃത്വം വഹിക്കും

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തപെടുന്ന യൂത്ത് മിനിസ്ട്രി പ്രോഗ്രാമിന്  നോർത്ത് അമേരിക്കയിൽ അറിയപ്പെടുന്ന കത്തോലിക്കാ വാഗ്മിയും സംഗീതജ്ഞനുമായ പോൾ ജെ കിം നേതൃത്വം നൽകും. ജൂൺ 14 ശനിയാഴ്ച്ച വൈകുന്നേരം നാലുമണി മുതൽ ആറുമണിവരെ ഇടവകയിലെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തപെടുന്ന പരിപാടിയുടെ ഭാഗമായി സംഗീതവും നർമ്മവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ടോക്ക് ഷോയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

നോർത്ത് അമേരിക്കയിലുടനീളം യാത്രചെയ്തു പരിപാടികൾ നടത്തിവരുന്ന പോൾ ജെ കിം, സോഷ്യൽ മീഡിയയിൽ വളരെയധികം അനുയായികൾ ഉള്ള വ്യക്തികൂടിയാണ്. കത്തോലിക്കാ വിശ്വാസത്തിന്റെ ആഴമേറിയ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് യുവതീ യുവാക്കളെ കത്തോലിക്കാ വിശ്വാസത്തിൽ ആഴപ്പെടുത്തുന്നതിനും യുവതീ യുവാക്കളുടെ സംശയങ്ങൾക്ക്, അവർക്ക് മനസ്സിലാക്കുന്ന ഭാക്ഷയിലും രീതിയിലും വ്യക്തമായ ഉത്തരങ്ങൾ നൽകുന്നതിനും ഏറെ കഴിവുള്ള വാഗ്മി എന്ന നിലക്ക്, കത്തോലിക്കാ സഭയിലെ പല സുപ്രധാന വേദികളിലും അദ്ദേഹത്തിന്റെ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

സംഗീതവും നർമ്മവും കൂട്ടികലർത്തികൊണ്ട് പരിപാടികൾ ആസ്വാദ്യകരമാക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ ശ്രദ്ധേയമാണ്. ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി, ഏറെ അറിയപ്പെടുന്ന പോൾ ജെ കിമ്മിന്റെ പരിപാടി സംഘടിപ്പിക്കുവാൻ ലഭിച്ച അവസരം ദൈവാനുഗ്രഹമായി കാണുന്നു എന്ന് വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു. ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുവാൻ എല്ലാ കുടുംബങ്ങളെയും പ്രത്യേകിച്ച് യുവതീ യുവാക്കളെയും ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു. 

അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര ഇടവക സെക്രട്ടറി സി. ഷാലോം, മതബോധനസ്‌കൂൾ ഡയറക്ടർ സജി പുതൃക്കയിൽ, ടീൻ മിനിസ്ട്രി കോർഡിനേറ്റർ മെജോ കുന്നശ്ശേരി,  കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, യൂത്ത് കൈക്കാരൻ നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പി. ആർ. ഓ. അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകും.

– അനിൽ മറ്റത്തിക്കുന്നേൽ

Show More

Related Articles

Back to top button