AmericaKeralaLatest NewsLifeStyleLiteratureNews

എന്റെ എഴുത്തുവഴികളിൽ വി.ജെ. ജെയിംസ് പങ്കെടുക്കും

ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) സംഘടിപ്പിക്കുന്ന ‘എന്റെ എഴുത്തുവഴികൾ’ എന്ന ഓൺലൈൻ പരിപാടിയിൽ പ്രശസ്ത മലയാളം നോവലിസ്റ്റായ വി.ജെ. ജെയിംസ് പങ്കെടുക്കും. ജൂൺ 20-ന് നടക്കുന്ന പരിപാടി വൈകിട്ട് 8 മണിക്ക് (CST), 9 മണിക്ക് (EST), 6 മണിക്ക് (PST) ആരംഭിക്കും. സൂമിലൂടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ജെയിംസ് തന്റെ രചനാനുഭവങ്ങളും എഴുത്തുശൈലിയെ കുറിച്ചും സംസാരിക്കും.

പുതുമയും അതീവ സാഹിത്യം നിറച്ചതുമായ എഴുത്തിന്റെ വഴിത്താരകളിൽ ഉള്ള അനുഭവങ്ങൾ പങ്കുവെക്കുന്നതിനൊപ്പം, നിർമല എഴുതിയ ‘കരയിലെ മീനുകൾ’ എന്ന നോവലിനെ കുറിച്ചും ജെയിംസ് സംസാരിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ചർച്ചകളിൽ പങ്കാളികളാകാമെന്ന് സംഘാടകർ അറിയിച്ചു.

മീറ്റിംഗ് ഐഡി: 870 3756 8398.

Show More

Related Articles

Back to top button