BusinessKeralaLatest News

ജോയ് ആലുക്കാസിനും ജോസ് ഡൊമിനിക്കിനും പുരസ്‌കാരം.

കൊച്ചി, ജൂണ്‍ 26: ബിസിനസ് മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ നടന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ്‌നൈറ്റില്‍ വെച്ച് ഓസ്‌കര്‍ അവാര്‍ഡ് ജേതാവും സിഖ്യ എന്റര്‍ടെയ്ന്‍മെന്റ് സ്ഥാപകയുമായ ഗുനീത് മോംഗ കപൂര്‍ ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസിന് സമ്മാനിച്ചു. ധനം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സിജിഎച്ച് എര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക് ഏറ്റുവാങ്ങി.

ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ക്ലൗഡ്‌സെക് സ്ഥാപകനും സിഇഒയുമായ രാഹുല്‍ ശശി, ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് എലൈറ്റ് ഫുഡ്‌സ് ആന്‍ഡ് ഇന്നൊവേഷന്‍സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ധനേസ രഘുലാല്‍, ധനം ഔട്ട്സ്റ്റാന്‍ഡിംഗ് ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഹോള്‍ടൈം ഡയറക്റ്ററും സിഒഒയുമായ വെങ്കട്ടരാമന്‍ രാമചന്ദ്രന്‍ എന്നിവര്‍ ഗുനീത് മോംഗ കപൂറില്‍ നിന്ന് ഏറ്റുവാങ്ങി.

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എം. കെ ദാസ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ സി. ജെ ജോര്‍ജ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള വിദഗ്ധ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്.

ആയിരം കോടിയിലേറെ വിറ്റുവരവുള്ള കേരള കമ്പനികളുടെ സാരഥികള്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും സമിറ്റിനോടനുബന്ധിച്ച് നടന്നു. സംസ്ഥാനത്തെ 1000 കോടിയിലും അതിനുമുകളിലും വിറ്റുവരവുള്ള കമ്പനികളെ അണിനിരത്തുന്ന ‘ധനം പവര്‍ലിസ്റ്റ്’ ചടങ്ങില്‍ വെച്ച് പുറത്തിറക്കി.

‘ദി ന്യു ഏജ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ്: ക്രിയേറ്റിംഗ് ഇംപാക്ട് ബിയോണ്ട് പ്രോഫിറ്റ്’ എന്നതാണ് സമിറ്റിന്റെ പ്രധാന തീം. ഈ വിഷയത്തെ അധികരിച്ച് ശതകോടീശ്വര സംരംഭകനും കെഫ് ഹോള്‍ഡിംഗ്‌സ് സ്ഥാപകനും ചെയര്‍മാനും തുലാ വെല്‍നസ് ക്ലിനിക്കിന്റെ സ്ഥാപകനുമായ ഫൈസല്‍ കൊട്ടിക്കോളന്‍ പ്രഭാഷണം നടത്തി.

ഗ്രീന്‍ ഇക്കോണമി (ഹരിത സമ്പദ് വ്യവസ്ഥ) യിലെ ബിസിനസ് അവസരങ്ങളെ കുറിച്ച് സാമൂഹ്യനിരീക്ഷകനും ഇന്‍ഫ്‌ളുവന്‍സറും യുഎന്നിലെ ഉന്നത ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷന്‍: ധനം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സിജിഎച്ച് എര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക്കിന് ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് ഗുനീത് മോംഗ കപൂര്‍ സമ്മാനിക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ എഡിറ്റര്‍ എം കെ ദാസ്, ധനം പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്റ്ററുമായ കുര്യന്‍ ഏബ്രഹാം, എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് സ്വതന്ത്ര ഡയറക്റ്റര്‍ ടി സി സുശീല്‍ കുമാര്‍, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, ധനം ബിസിനസ് മീഡിയ ഡയറക്റ്ററും എക്‌സിക്യൂട്ടീവ് എഡിറ്ററുമായ മരിയ ഏബ്രഹാം എന്നിവര്‍ സമീപം.

Show More

Related Articles

Back to top button