ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ അവസാനഘട്ടത്തിലേക്ക്; ഉടന്‍ ഒപ്പുവെക്കും: വൈറ്റ് ഹൗസ്

വാഷിങ്ടന്‍: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരകരാര്‍ ഒപ്പുവെക്കുന്നതിന് സമീപമാണെന്ന് വൈറ്റ് ഹൗസ്. കരാറിന്റെ അവസാനഘട്ടം പൂര്‍ത്തിയാകാനിരിക്കുന്നതായി പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
“കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ ഒപ്പുവെക്കുന്നതിന് വളരെ അടുത്തെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. വാണിജ്യ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചകളില്‍ നിന്നും കരാര്‍ ഇപ്പോള്‍ അവസാനരൂപത്തിലേക്കാണ് എത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. very soon, പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ സംഘവും കരാറിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും,” – കരോലിന്‍ പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന പങ്കാളിയാണെന്നും ഇന്ത്യയുമായുള്ള ഈ കരാര്‍ അതിന് പുതുചായം കൂട്ടുമെന്നും ലെവിറ്റ് വ്യക്തമാക്കി.
പ്രസിഡന്റ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമ്മിലുളള സൗഹൃദം ശക്തമാണെന്നും ഈ ബന്ധം തുടര്‍ന്നും ആഴപ്പെടുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.