AmericaLatest NewsLifeStyleNewsSports

ജിമ്മി ജോർജ് വോളിബോൾ വിജയത്തിന് ആഘോഷത്തിളക്കം: ഡാലസ് സ്ട്രൈക്കേഴ്സിനെ അസോസിയേഷൻ ആദരിച്ചു

ഡാലസ്: ഹൂസ്റ്റണിൽ നടന്ന 35-ാമത് ഇന്റർനാഷനൽ ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ കലിഫോർണിയ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗെയിമുകൾക്ക് തോൽപ്പിച്ച ഡാലസ് സ്ട്രൈക്കേഴ്സിന്റെ വിജയത്തെ ഡാലസ് മലയാളി അസോസിയേഷൻ ആദരിച്ചു.

ഇർവിങ് ഇന്ത്യൻ റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ് ടീമിന്റെ ക്യാപ്റ്റനായ റോബിൻ ജോസഫിനു ടീം ചിത്രത്തോടെ ആലേഖനം ചെയ്ത അനുമോദനഫലകം നൽകി. വിജയിച്ച താരങ്ങളെ ഫോമാ സൗത്ത് വെസ്റ്റ് റീജൻ വൈസ് പ്രസിഡന്റ് ബിജു ലോസൺ, അസോസിയേഷൻ ഡയറക്ടർ ഡസ്റ്റർ ഫെറേര, ടീം മാനേജർ തങ്കച്ചൻ ജോസഫ്, സ്ട്രൈക്കേഴ്സ് വൈസ് പ്രസിഡന്റ് സുനിൽ തലവടി, മുഖ്യ കോച്ച് ജിനു കുടിലിൽ, സഹ കോച്ച് ഷിബു ഫിലിപ്പ്, വൈസ് ക്യാപ്റ്റൻ നെൽസൻ ജോസഫ്, അസോസിയേഷൻ വിമൺസ് ചെയർപേഴ്സൺ രഷ്മ രഞ്ജിത് തുടങ്ങിയവർ അഭിനന്ദിച്ചു.

മുപ്പതു വർഷങ്ങൾക്ക് മുമ്പ്, ഇന്ത്യൻ വോളിബോൾ ചരിത്രത്തിലെ മഹാനായ ജിമ്മി ജോർജിന്റെ ഓർമ്മയ്ക്ക് മാനംകൂട്ടാൻ തുടങ്ങിയ ഈ ടൂർണമെന്റ് ഇന്നില്ലി നോർത്ത് അമേരിക്കൻ മലയാളികളുടെ കായികഉത്സവമായി മാറിയിട്ടുണ്ട്. അടുത്ത മത്സര വേദിയായി ഡാലസ് തിരഞ്ഞെടുക്കപ്പെട്ടതോടെ കാനഡ ഉൾപ്പെടെയുള്ള ടീമുകൾക്ക് അതീവ പ്രതീക്ഷയാണ്.

ടീമിന്റെ വിജയത്തിന് പിന്നിൽ തിളങ്ങിയ താരങ്ങൾ: എംവിപിയായി തിരഞ്ഞെടുക്കപ്പെട്ട ജോനാ മാത്യുവിനൊപ്പം സീൽവാനുസ് സജു, ജൂഡ് ഐസക്ക്, ഡാനിയൽ ഇല്ലിക്കൽ, ട്രോയി ഫിലിപ്പ്, ജോഷ്വാ കുടിലിൽ, അരോൺ മാത്യു, സാക്ക് തോമസ്, പീറ്റർ അലക്സ്, ജോനാഥൻ സാമുവൽ, ജേക്കബ് സ്കറിയ, എയ്ഡൻ ജോർജ്, നിഖിൽ ജോൺ എന്നിവർ ശ്രദ്ധേയ പ്രകടനംകാഴ്ചവച്ചു. സേവിയർ ഫിലിപ്പ്, മനോജ് പാപ്പൻ എന്നിവർ ടീമിനൊപ്പം വിജയാഘോഷത്തിൽ പങ്കെടുത്തു.

അസോസിയേഷൻ സെക്രട്ടറി സിൻജോ തോമസ്, ട്രഷറർ സെയ്ജു വർഗീസ് എന്നിവർ ചടങ്ങ് നയിച്ചു.

Show More

Related Articles

Back to top button