CrimeGulfKeralaLatest NewsNews

തലാലിന്റെ കുടുംബം നിലപാട് കടുപ്പിക്കുന്നു; നിമിഷപ്രിയയ്ക്ക് മാപ്പ് ഇല്ലെന്ന് സഹോദരൻ

കൊച്ചി : യെമനിൽ കൊലക്കിരയായ തലാൽ മെഹ്ദിയുടെ കുടുംബം നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ രംഗത്ത്. തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്ദി പറഞ്ഞു – വധശിക്ഷ വേണമെന്ന നിലപാടിൽ ഞങ്ങൾ ഉറച്ചതാണ്. ശിക്ഷയിൽ ഇളവ് കൊണ്ടുവരാൻ താല്പര്യമില്ല, നീതിയും ദൈവത്തിന്റെ നിയമവുമാണ് നടപ്പാകേണ്ടത്.

നിമിഷപ്രിയയുടെ മോചനത്തിനായി വിവിധ വ്യക്തികളും സംഘടനകളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സഹോദരന്റെ കടുത്ത പ്രതികരണം പുറത്ത് വന്നത്. ബിബിസി അറബിക്കിനോടാണ് അദ്ദേഹം പ്രതികരിച്ചത്. സഹോദരൻ വ്യക്തമാക്കി – ഞങ്ങളുടെ കുടുംബം വളരെ കഷ്ടപ്പെട്ടു. സഹോദരനെ ക്രൂരമായി കൊന്ന്, മൃതദേഹം ഭാഗങ്ങളാക്കിയിരിക്കുന്നു. കേസ് നീണ്ടുപോയതുമാണ് വിഷമം ഉണ്ടാക്കിയത്.

കേസിൽ നീതിക്ക് പൂർണത നൽകേണ്ടത് ആണ് അവരുടെ ആവശ്യം. കുറ്റകൃത്യത്തെ ന്യായീകരിക്കാൻ ഇപ്പോൾ നടക്കുന്ന ചില ശ്രമങ്ങൾ ശരിയല്ല. കുറ്റവാളിയെ ഇരയായി കാണിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. എന്തു കാരണമാണ് എന്ന് പറഞ്ഞാലും, ഒരു കൊലപാതകത്തെ നീതീകരിക്കാനാകില്ലെന്നും സഹോദരൻ വ്യക്തമാക്കി.

അടുത്തിടെ, നിമിഷപ്രിയയ്ക്ക് മാപ്പ് നൽകാനുള്ള സാധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, ഇപ്പോഴത്തെ ഈ പ്രതികരണങ്ങൾ നീതിപ്രക്രിയയെ കൂടുതൽ ദുരൂഹമാക്കുകയാണ്. കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് നീട്ടിയ വധശിക്ഷയുടെ വിധി എന്തായിരിക്കും എന്നതിൽ ഇപ്പോൾ ഏറെ ഉറ്റുനോക്കലാണ്.

Show More

Related Articles

Back to top button