
ന്യൂയോർക്ക് : ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോങ്ങ് ഐലൻഡിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14-ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണിവരെ സന്തൂർ ഇന്ത്യൻ റെസ്റ്റോറന്റിൽ നടക്കും. ചെണ്ടമേളവും ശിങ്കാരി മേളവും താലപ്പൊലിയുമൊക്കെയായി മാവേലിയെ വരവേൽക്കുന്ന പരിപാടിയോടൊപ്പം അത്തപ്പൂക്കളം, തിരുവാതിരക്കളി, പുലിക്കളി തുടങ്ങി വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
ഓണാഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ പ്രസിഡന്റ് ബിജു ചാക്കോ, വൈസ് പ്രസിഡന്റ് ഉഷ ജോർജ്, സെക്രട്ടറി ജോജി കുര്യാക്കോസ്, ട്രഷറർ ബേബി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി ജെസ്വിൻ ശാമുവേൽ എന്നിവർ അറിയിച്ചു.




