AmericaLatest NewsNewsPolitics

ഗ്രീൻഹൗസ് ഗ്യാസ് റിപ്പോർട്ടിംഗ് പ്രോഗ്രാം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം മുന്നോട്ട്

വാഷിംഗ്ടൺ : അമേരിക്കയിലെ ഗ്രീൻഹൗസ് ഗ്യാസ് റിപ്പോർട്ടിംഗ് പ്രോഗ്രാം (Greenhouse Gas Reporting Program) അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു. 2010 മുതൽ നിലവിലുണ്ടായിരുന്ന ഈ സംവിധാനം കൽക്കരി നിലയങ്ങൾ, വ്യാവസായിക ഫാക്ടറികൾ, എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് സർക്കാർ അധികൃതർക്ക് റിപ്പോർട്ട് ചെയ്യാൻ നിർബന്ധിതമാക്കുകയായിരുന്നു. യുഎസിലെ 8,000-ത്തിലധികം കേന്ദ്രങ്ങൾ വർഷംതോറും ഇത്തരം വിവരങ്ങൾ നൽകുന്ന രീതിയായിരുന്നു നിലവിലുള്ളത്.

അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് കൃത്യമായി വിലയിരുത്താനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനുമുള്ള അടിസ്ഥാനമായിരുന്നു ഈ റിപ്പോർട്ടിംഗ് സംവിധാനം. എന്നാൽ, കോടിക്കണക്കിന് ഡോളറുകളുടെ സാമ്പത്തികനഷ്ടം അമേരിക്കൻ വ്യവസായങ്ങൾക്കും ഉൽപ്പാദനത്തിനും ഉണ്ടാക്കുന്നുവെന്ന വാദത്തിലാണ് നടപടി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA) അഡ്മിനിസ്‌ട്രേറ്റർ ലീ സെൽഡിൻ വ്യക്തമാക്കി.

“ഗ്രീൻഹൗസ് ഗ്യാസ് റിപ്പോർട്ടിംഗ് പ്രോഗ്രാം വായുവിന്റെ ഗുണനിലവാരത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. മറിച്ച്, ഇത് അമേരിക്കൻ ബിസിനസുകളെ ബാധിക്കുന്നു, ഉൽപ്പാദന ചെലവ് വർദ്ധിപ്പിക്കുന്നു, രാജ്യത്തിന്റെ വളർച്ചയെ അപകടത്തിലാക്കുന്നു, സമൂഹങ്ങളെ വേദനിപ്പിക്കുന്നു,” എന്ന് സെൽഡിൻ അഭിപ്രായപ്പെട്ടു.

മലിനീകരകരെ സഹായിക്കുന്ന നടപടിയാണിതെന്ന് പരിസ്ഥിതി പ്രവർത്തകർ കടുത്ത വിമർശനവുമായി രംഗത്തെത്തി.

Show More

Related Articles

Back to top button