
ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ പദ്മവിഭൂഷൺ മോഹൻലാലിനു ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ ആണ് മോഹൻലാൽ ആരാധകരുടെ കൂട്ടായ്മ അറിയിച്ചത് .
നാല് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന തന്റെ കലാജീവിതത്തിലൂടെ മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയ മോഹൻലാലിന്റെ സംഭാവനകൾ മാനിച്ചു ലഭിച്ച ഈ അംഗീകാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും അദ്ദേഹത്തിന്റെ ആരാധകർക്കും നൽകുന്ന ഊർജ്ജം വളരെ വലുതാണെന്നും, വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ അപാരമായ അഭിനയ മികവ് കാഴ്ചവച്ചു മലയാള സിനിമയുടെ മുഖച്ഛായ മാറ്റിമറിച്ചു , ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളിലൂടെ ഇതിനകം തന്നെ അനവധി അംഗീകാരങ്ങൾ നേടിയ മോഹൻലാലിന് ലഭിച്ച ഫാൽക്കേ പുരസ്കാരം മലയാളികൾക്കൊരു അഭിമാന നിമിഷമാണെന്നു പുരസ്കാരം ലഭിച്ച പദ്മവിഭൂഷൺ മോഹൻലാലിന് കേരള ടൈംസ് മാനേജിംഗ് ഡയറക്ടറും മുന്‍ ഫൊക്കാന പ്രസിഡന്റുമായ ശ്രീ. പോള്‍ കറുകപ്പിള്ളില്‍ അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് പറഞ്ഞു




