AmericaLatest News

‘നാട് വിട്ടപ്പോൾ ഭിന്നത മറന്നു, ഐക്യം നേടി’; ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ വി.കെ. ശ്രീകണ്ഠൻ എംപി

എഡിസൺ (ന്യൂജഴ്‌സി): നാട് വിട്ടപ്പോൾ ഭിന്നതകൾ മറന്ന് ഐക്യം സ്വന്തമാക്കിയത് മാതൃകയാക്കേണ്ട കാര്യമാണെന്ന് കോൺഗ്രസ് എംപി വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി എഡിസണിലെ ഷെറാട്ടണിൽ നടന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടു പതിറ്റാണ്ടിലേറെയായി ഭിന്നതകളില്ലാതെ സംഘടന പ്രവർത്തിക്കുന്നതിനു പിന്നിൽ വിദേശത്തേക്കു വർഷങ്ങൾക്കുമുമ്പ് കുടിയേറിയ മലയാളികളുടെ കൂട്ടായ്മയാണെന്നും, കേരളത്തിന്റെ ഒരു പരിച്ഛേദമായി അവർ മാറിയിരിക്കുകയാണെന്നും എംപി പറഞ്ഞു.

റാന്നി എംഎൽഎ പ്രമോദ് നാരായൻ കവ്യാത്മകമായ പ്രസംഗം നടത്തി. “വിത്ത് വൃക്ഷമാകുന്ന ചേതോഹര പ്രക്രിയയിൽ നനച്ച വേരുകൾ മലയാളമാണ്; ആ വേരുകളെ തേടിയുള്ള ശ്രമമാണ് മലയാളി സംഘടനകളും മാധ്യമപ്രവർത്തനവും,” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാധ്യമ പ്രവർത്തകരുടെ സമർപ്പണം പ്രശംസിച്ച് പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർക്ക് നന്ദി അറിയിച്ചു. “ഗാർസിയ മാർക്കേസിന്റെ വാക്കുകൾ പോലെ ഈ സമ്മേളനത്തിന്റെ ഓർമ്മകൾ ഹൃദയത്തിൽ മിഴിവാർന്നതാകട്ടെ,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തമാശയുടെ ചൂടോടെ 24 ന്യൂസിലെ ഹാഷ്മി താജ് ഇബ്രാഹിം പറഞ്ഞു: “താനാണ് മാധ്യമരംഗത്തെ ഏറ്റവും ഉയരമുള്ള വ്യക്തി. പ്രമോദ് നാരായൻ എംഎൽഎ ജയിച്ചത് പൊക്കമില്ലായ്മയുടെ അനുഗ്രഹം കൊണ്ടാണ്.”

“മാധ്യമപ്രവർത്തകർക്ക് കേരളത്തിൽ വിലയില്ലാത്ത കാലമാണിത്,” എന്ന് മാതൃഭൂമി ന്യൂസിലെ മോത്തി രാജേഷ് അഭിപ്രായപ്പെട്ടു. അതിനോട് വിയോജിച്ച് റിപ്പോർട്ടർ ചാനലിന്റെ സുജയ പാർവതി പറഞ്ഞു, മാധ്യമപ്രവർത്തകർ ഇപ്പോഴും അംഗീകരിക്കപ്പെടുന്നുണ്ടെന്ന്.

മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, “ഇത് അഞ്ചാമത്തെ സമ്മേളനമാണെന്നും, ഇപ്പോൾ ഒരു പെരിയ സ്വാമിയായി തോന്നുന്നു” എന്നും പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകൻ കുര്യൻ പാമ്പാടി 1976-ലെ മോൺട്രിയോൾ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്ത കാലത്തെ ഓർമ്മപ്പെടുത്തി.

ന്യുസ് 18 ലെ ലീൻ ബി ജെസ്മാസ്, ഏഷ്യാനെറ്റിലെ അബ്ജോദ് വർഗീസ് എന്നിവരും സംസാരിച്ചു. പ്രസിഡന്റായ സുനിൽ ട്രൈസ്റ്റാറിന്റെ അശ്രാന്ത പരിശ്രമത്തിന് നന്ദി അറിയിച്ചു നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത്.

ഹോസ്റ്റിങ് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലിൽ സ്വാഗതം നടത്തി. എംസി ജോജോ കൊട്ടാരക്കര ആയിരുന്നു. അഡ്വൈസറി ബോർഡ് ചെയർ സുനിൽ തൈമറ്റം, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് അനിൽ ആറന്മുള, കൺവൻഷൻ ചെയർ സജി എബ്രഹാം എന്നിവരും സംസാരിച്ചു.

മുൻ പ്രസിഡന്റുമാരായ റെജി ജോർജ്, മാത്യു വർഗീസ്, മധു കൊട്ടാരക്കര, ടാജ് മാത്യു, ജോർജ് ജോസഫ്, മുൻ ജനറൽ സെക്രട്ടറി വിൻസന്റ് ഇമ്മാനുവേൽ എന്നിവർ പങ്കെടുത്തു.

വിവിധ നഗരങ്ങളിലെ ചാപ്ടറുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തതിൽ ഹ്യൂസ്റ്റൺ ചാപ്റ്ററിലെ സൈമൺ വാളാച്ചേരി, അനിൽ ആറന്മുള എന്നിവർ മുൻനിരയിലുണ്ടായിരുന്നു.

പ്രവാസി മലയാളി സംഘടനകളായ ഫോമ, ഫൊക്കാന, വേൾഡ് മലയാളി ഫൗണ്ടേഷൻ എന്നിവയിലെ പ്രതിനിധികളും പങ്കെടുത്തു. റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, മുൻ പ്രസിഡന്റുമാരായ അനിയൻ ജോർജ്, ജോർജി വർഗീസ്, പോൾ കറുകപ്പള്ളി, ലീലാ മാരേട്ട്, മോൻസി വർഗീസ്, സജി പോത്തൻ, ഫിലിപ്പോസ് ഫിലിപ്പ്, ആനി ലിബു, ബേബി ഊരാളിൽ, നോവ ജോർജ്, രാജൻ ചീരൻ, ഷിറാസ് (മിത്രാസ്), പി.ടി. തോമസ് തുടങ്ങി ഒട്ടേറെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.

Show More

Related Articles

Back to top button