AmericaCanadaFestivalsKeralaLatest NewsLifeStyleNewsUpcoming Events

ഫിയാക്കോനയുടെ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 13ന് ന്യൂയോർക്കിൽ

ന്യൂയോർക്ക് : അമേരിക്കയും കാനഡയും ഉൾപ്പെടെയുള്ള ക്രൈസ്തവ സഭകളുടെ സംയുക്ത സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്ക (ഫിയാക്കോന) ഡിസംബർ 13ന് ന്യൂയോർക്കിൽ വിപുലമായി ക്രിസ്മസ് ആഘോഷം നടത്തുന്നു. വാലി സ്ട്രീമിലെ ഗേറ്റ് വേ ക്രിസ്ത്യൻ സെന്ററിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ മലങ്കര സിറിയൻ ക്നാനായ സഭയുടെ നോർത്ത് അമേരിക്കൻ റീജൻ മെത്രാപ്പൊലീത്ത ബിഷപ് ഡോ. അയൂബ് മാർ സിൽവാനോസ് മുഖ്യാതിഥിയായിരിക്കും.

ഇവാഞ്ചലിക്കൽ ചർച്ച് മലബാർ ബിഷപ് കമ്മീഷനറിയും പ്രശസ്ത ക്രിസ്ത്യൻ അപ്പോളജിസ്റ്റുമായ റവ. ഫാ. ഡോ. ജോൺസൺ തേക്കടയിൽ ക്രിസ്മസ് സന്ദേശം നൽകും. ഇന്ത്യയിലെ മതസ്വാതന്ത്യ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഫിയാക്കോനയുടെ സിൽവർ ജൂബിലി വർഷത്തെ ആസ്‌ത്രമായി പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്ക് സഹോദര്യം പുലർത്തുന്നുവെന്ന ആശയത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ.

വിവിധ സഭകളെ പ്രതിനിധീകരിച്ച് വിശ്വാസികളും പുരോഹിതരും കൂടാതെ അമേരിക്കൻ കോൺഗ്രസ്, സ്റ്റേറ്റ് സെനറ്റ് അംഗങ്ങൾ, ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുക്കും. ഇന്ത്യൻ ചർച്ചുകളുടെ ക്വയറുകളുടെ സംഗീതവും ഫിയാക്കോനയുടെ മുതിർന്ന നേതാക്കളെ ആദരിക്കുന്ന പരിപാടിയും ചടങ്ങിന്റെ പ്രത്യേകതകളായിരിക്കും. ഇന്ത്യൻ വിഭവ സമൃദ്ധിയുള്ള ലഞ്ച് ഉൾപ്പെടുത്തിയിരിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.

Show More

Related Articles

Back to top button