AmericaCrimeLatest News

ജോർജിയയിലെ വാഷിംഗ്ടൺ സ്റ്റേറ്റ് ജയിലിൽ സംഘർഷം; മൂന്ന് തടവുകാർ കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്ക്

വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ സ്ഥിതി ചെയ്യുന്ന വാഷിംഗ്ടൺ സ്റ്റേറ്റ് ജയിൽയിൽ ഞായറാഴ്ച ഉണ്ടായ കനത്ത സംഘർഷത്തിൽ മൂന്ന് തടവുകാർ കൊല്ലപ്പെട്ടു. ഒരു ജയിൽ ഉദ്യോഗസ്ഥനും 12 തടവുകാർക്കും പരിക്കേറ്റു. അഹ്മോദ് ഹാച്ചർ (23), ജിമ്മി ട്രാമൽ (42), ടെഡി ജാക്സൺ (27) എന്നിവരാണ് കൊല്ലപ്പെട്ടത്.

പരിക്കേറ്റ ജയിൽ ഉദ്യോഗസ്ഥനെയും 12 തടവുകാരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിച്ചത്.

അറ്റ്ലാന്റയിൽ നിന്ന് ഏകദേശം 135 മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഡേവിസ്ബോറോയിലെ ജയിലിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെ സന്ദർശകർ എത്തിയ സമയത്താണ് തടവുകാർക്കിടയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ജയിലിനുള്ളിലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തെത്തുടർന്ന് ജയിലിൽ സുരക്ഷ ശക്തമാക്കിയതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show More

Related Articles

Back to top button