കോട്ടയം : ഫെബ്രുവരി 7-ന് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന 67- മത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലോത്സവത്തിന്റെ മുഖ്യ സ്പോൺസർ ആയി ഗ്ലോബൽ കൊളീഷൻ & ബോഡി വർക്സ് യുഎസ്എ, ചെയർമാൻ നോഹ ജോർജ്, ചിറമണ്ണിലെ തെരഞ്ഞെടുത്തു. മനോരമ അങ്കണത്തിൽ നടന്ന ചടങ്ങിൽ മലയാള മനോരമ ചീഫ് എഡിറ്റർ ജേക്കബ് മാത്യു സ്പോൺസർഷിപ്പ് കൈമാറി.
പമ്പ ബോട്ട്റേയ്സ് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണമേനോൻ, അനിൽ ടി തോമസ് മുളമൂട്ടിൽ,ജനറൽ കൺവീനർ വി ആർ രാജേഷ് , വൈസ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ, ഷിജിൻ വർഗീസ് എന്നിവർ പങ്കെടുത്തു

ഫെബ്രുവരി ഏഴാം തീയതി നടക്കുന്ന 67- മത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുന്നാൾ പമ്പ ജലമേളയുടെ മുഖ്യ സ്പോൺസറായ നോഹ ജോർജ് ചിറമണ്ണിൽ ,ഗ്ലോബൽ കോളിഷ്യൻ ,യുഎസ്എ – യിൽ നിന്നും മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു സ്പോൺസർഷിപ്പ് സ്വീകരിക്കുന്നു. ജലോത്സവ സമിതി വൈസ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ, അനിൽ ടി.തോമസ് മുളമൂട്ടിൽ തുണ്ടിയത്ത്,പമ്പ ബോട്ട്റേയ്സ് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി .തോമസ്, രാധാകൃഷ്ണ മേനോൻ, ജനറൽ കൺവീനർ വി.ആർ. രാജേഷ്, സെൻട്രൽ ട്രാവൻകൂർ ഡെവലപ്മെന്റ് കൗൺസിൽ സെക്രട്ടറി ഷിജിൻ വർഗീസ്എന്നിവർ സമീപം.














































