KeralaLatest NewsNews

എറണാകുളം മറൈൻഡ്രൈവിൽ ‘നിർഭയ നിശ’: വനിതാദിനാഘോ ഷങ്ങളോടെ കൊച്ചി സിറ്റി പൊലീസ് നൈറ്റ് വാക്കും പൊതുയോഗവും സംഘടിപ്പിച്ചു.


കൊച്ചി : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കൊച്ചി സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ “നിർഭയ നിശ” എന്ന പേരിൽ വിപുലമായ പരിപാടികൾ മറൈൻഡ്രൈവിൽ സംഘടിപ്പിച്ചു. ഇന്റർനാഷണൽ വുമൺ ‘സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് റെയിൻബോ ബ്രിഡ്ജ് – മറൈൻ ഡ്രൈവ് മേഖലയിൽ നടന്ന പരിപാടി നഗരത്തിലെ സ്ത്രീസുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണത്തിനും വനിതാ ശാക്തീകരണത്തിനും വേദിയായി.
പരിപാടിയുടെ ഭാഗമായി ബോട്ട് ജെട്ടിയിൽ നിന്ന് റെയിൻബോ ബ്രിഡ്ജ് വരെ നൈറ്റ് വാക്ക് സംഘടിപ്പിച്ചു. നൈറ്റ് വാക്ക് ശ്രീ കാളിരാജ് മഹേഷ്‌കുമാർ ഐപിഎസ് (ഐ ജി പി & കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ) ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് നടന്ന അന്താരാഷ്ട്ര വനിതാദിന യോഗത്തിൽ വനിതാ സെൽ എസ് ഐ രേഷ്മ വി.ആർ . സ്വാഗതം ആശംസിച്ചു. അശ്വതി ജിജി ഐപിഎസ് (ഡി.സി.പി – ലോ & ഓർഡർ, & ട്രാഫിക്, കൊച്ചി സിറ്റി) യോഗത്തിൽ അധ്യക്ഷത വഹിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തത് മിസ് രമ്യ ജോസഫ് (സിനി ആർട്ടിസ്‌റ്റ് ) ആയിരുന്നു.
എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐ എ എസ് വനിതാദിന സന്ദേശം നൽകി. തുടർന്ന് ഷെഹൻഷാ ഐപിഎസ് (ഡി.സി.പി–II, കൊച്ചി സിറ്റി) ആശംസ പ്രസംഗവും നടത്തി , ജില്ലാ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ശ്രീ രംഗദാസപ്രഭു, ശ്രീ അജിത്‌കുമാർ എന്നിവരും ആശംസകൾ നേർന്നു.
എ.സി.പി (എൻ.സി) ടി.ഡി. സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി. തുടർന്ന് പൊലീസ് സെൽഫ് ഡിഫൻസ് ടീം സ്വയംരക്ഷാ പരിശീലനത്തിന്റെ പ്രദർശനവും സംഗീതപരിപാടിയും അവതരിപ്പിച്ചു. പരിപാടികളുടെ ഏകോപനം എസ്‌.ഐ. ബാബു ജോൺ, എ.എസ്‌.ഐ. ഷിഹാബ് വി.എസ് എന്നിവർ നിർവഹിച്ചു.

Show More

Related Articles

Back to top button