AmericaIndiaKeralaLatest NewsLifeStyleLiteratureNewsObituary

“എഴുത്തുകാരൻ എ.കെ. പുതുശേരി അന്തരിച്ചു”

കൊച്ചി: പ്രശസ്ത എഴുത്തുകാരനും പത്രാധിപരുമായ എ.കെ. പുതുശേരി (90) അന്തരിച്ചു. 90ൽ അധികം പുസ്തകങ്ങൾ രചിച്ച അദ്ദേഹം എസ്‌ടി റെഡ്യാർ ആൻഡ് സൺസിലെ ഉദ്യോഗസ്ഥനായിരുന്നു. തേനരുവി, എസ്ടിആർ സചിത്രകഥ (കുട്ടികളുടെ മാസികകൾ) എന്നിവയുടെ പത്രാധിപരായും പ്രവർത്തിച്ചു.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ സാഹിത്യലോകം ഒരു പ്രഗത്ഭ ചിന്തകനെ നഷ്ടപ്പെട്ടു. പൊതുദർശനം ഞായറാഴ്ച രാവിലെ മുതൽ എറണാകുളം വി.പി. ആന്റണി റോഡിലെ പുതുശ്ശേരി വസതിയിലും തിങ്കളാഴ്ച രാവിലെ 10 മുതൽ 1 മണിവരെ എറണാകുളം ടൗൺ ഹാളിലുമാണ്. സംസ്‌കാര ചടങ്ങുകൾ ചിറ്റൂർ റോഡിലെ സെന്റ് മേരീസ് ബസിലിക്കയിൽ വൈകുന്നേരം മൂന്നിന് നടക്കും.

ഭാര്യ ഫിലോമിന പുതുശേരി. മക്കൾ: ഡോ. ജോളി പുതുശേരി (എച്ച്ഒഡി, ഹൈദരാബാദ് സെൻട്രൽ സർവകലാശാല – ഫോക്ക് ആൻഡ് കൾച്ചർ), റോയി പുതുശേരി (എച്ച്ആർ കൺസൾട്ടന്റ്, കൊച്ചി), ബൈജു പുതുശേരി (എച്ച്എഎൽ, കൊച്ചി നേവൽ ബേസ്), നവീൻ പുതുശേരി (അധ്യാപകൻ, കന്നുംപുറം ഗവ. ഹൈസ്കൂൾ, ചേരാനല്ലൂർ). മരുമക്കൾ: റീത്ത (ടീച്ചർ, ഹൈദരാബാദ്), പരേതയായ ടെസ്സി, ബിനി (കോണ്ടുവെന്റ് ഐടി ഇൻഫോ പാർക്ക്), റിൻസി (അധ്യാപിക, സെന്റ് മേരീസ് എച്ച്എസ്എസ് ഹൈസ്കൂൾ, എറണാകുളം).

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button