AmericaLatest NewsLifeStyleMusicNews

ഇന്ത്യൻ പാരമ്പര്യത്തെ അടിസ്ഥാന മാക്കിയുള്ള ആക്രമണമാണോ? ലാറ രാജഗോപാലനെ നാടുകടത്താൻ ശ്രമം

ലൊസാഞ്ചലസ് : പ്രശസ്ത ഗായികയും ഇന്ത്യൻ വംശജയുമായ ലാറ രാജഗോപാലനെതിരെ യുഎസ് ഇമിഗ്രേഷൻ വിഭാഗമായ ഐസിഐഇയിൽ (ICE) വ്യാജ പരാതി ലഭിച്ചതായി റിപ്പോർട്ടുകൾ. ലാറ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നതായും നിയമാനുസൃത അനുമതിയില്ലാതെ ജോലി ചെയ്യുന്നതായുമാണ് ഒരു കെ-പോപ്പ് ആരാധകൻ എന്ന പേരിൽ ഒരാൾ നൽകിയ പരാതിയിൽ പറയുന്നത്.

എന്നാൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ലാറക്ക് യുഎസ് പൗരത്വമുണ്ട്. പരാതി വ്യാജമാണെന്ന് തെളിയുകയും അതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തു. ‘സിറ്റി ജയിലിൽ കാണാം’ എന്നുപറഞ്ഞ് ചിലർ പരിഹാസം ചെയ്തത് ശ്രദ്ധിക്കപ്പെട്ടെങ്കിലും, നിരവധി ആളുകൾ അവളെ പിന്തുണച്ച് രംഗത്തെത്തി. ലാറയുടെ ഇന്ത്യൻ പശ്ചാത്തലമാണ് ഇത്തരം ആക്രമണത്തിന് പിന്നിലെന്നാണ് അവരുടെ നിലപാട്.

ഇന്ത്യയിലെ തമിഴ് കുടുംബത്തിൽ പിറന്ന അമ്മ കവിതയും ശ്രീലങ്കയിലെ തമിഴ് വംശത്തിൽ പെട്ട അച്ഛൻ ശ്രീ രാജഗോപാലും ചേർന്ന ദമ്പതികളുടെ മകളാണ് ലാറ. ഡാലസിലെയും ലൊസാഞ്ചലസിലെയും സ്കൂളുകളിൽ പഠിച്ച അവൾ, നാലാം വയസ്സിൽതന്നെ പാട്ടിലും നൃത്തത്തിലും അഭിനയത്തിലും പരിശീലനം തുടങ്ങി. ഇംഗ്ലീഷിലും തമിഴിലുമുള്ള പാട്ടുകൾക്കാണ് കൂടുതൽ പേരും.

2018ൽ മിഷേൽ ഒബാമയുടെ ‘ഗ്ലോബൽ ഗേൾസ് അലയൻസ്’ പരിപാടിക്കായി പുറത്തിറങ്ങിയ വീഡിയോയിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ ലൊസാഞ്ചലസിൽ പ്രവർത്തിക്കുന്ന ‘കട്സെയിൽ’ എന്ന സ്ത്രീകളുടെ സംഗീത ഗ്രൂപ്പിന്റെ ഭാഗമായാണ് ലാറ് പ്രവർത്തിക്കുന്നത്.

ഇപ്പോൾ അമേരിക്കയിൽ കുടിയേറ്റക്കാർക്കെതിരെയുള്ള പരിശോധനകളും റെയ്ഡുകളും ശക്തമായ സാഹചര്യത്തിൽ, ലാറയ്ക്കെതിരെ ഉയർന്ന പരാതി പൗരത്വമുള്ളവർക്കും ആശങ്കയുണ്ടാക്കുന്നതാണ്. ഈ സംഭവം നിരപരാധികളെയും വംശീയതയുടെ പേരിൽ ചൂണ്ടിക്കാട്ടുന്ന സാമൂഹിക പ്രശ്നങ്ങളെയും കുറിച്ച് ചിന്തിപ്പിക്കുന്നതാണെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.

Show More

Related Articles

Back to top button