KeralaNews

മലയാളി യുവതി ഇസ്രയേലിൽ ക‌ടലിൽ മുങ്ങി മരണപ്പെട്ടു.

കളമശേരി നെല്ലിക്കൽവെളി വീട്ടിൽ അഗസ്റ്റിൻ അബിന്റെ ഭാര്യ സൈഗ പി. അഗസ്റ്റിൻ (41) ആണു മരിച്ചത്. ടെൽഅവീവിലെ ഷെയർ ടു ബേത്ത് ശാലോം ആശുപത്രിയിൽ കെയർ ഗിവർ ആയിരുന്നു.

ടെൽഅവീവ് ബീച്ചിൽ മറ്റു സഹപ്രവർത്തകരുമൊത്തു കുളിക്കാനിറങ്ങിയപ്പോൾ സൈഗ തിരയിൽപെടുകയായിരുന്നുവെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. ശനിയാഴ്ച വൈകിട്ട് 5.30നാണ് (ഇന്ത്യൻ സമയം രാത്രി 9) സംഭവം. മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇവരിൽ ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. 3 വർഷം മുൻപാണ് സൈഗ ഇസ്രയേലിലേക്കു പോയത്. ഒന്നര മാസം മുൻപാണു നാട്ടിലെത്തി മടങ്ങിയത്.

Show More

Related Articles

Back to top button