
ഷിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം നല്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മൽസരം ആഗസ്റ്റ് 31-ന് മോർട്ടൻ ഗ്രോവ് പാർക്ക് ഡിസ്ട്രിക്‌ട് സ്റ്റേഡിയത്തിൽ രാവിലെ 9 മണി മുതൽ അരങ്ങേറുമെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡൻ്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയ് കാപ്പൻ, ജോയിൻ്റ് സെക്രട്ടറി തോമസ് പുത്തേത്ത്, ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻസിറിയക് കൂവക്കാട്ടിൽ, ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫൈനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ, പിആർഒ മാത്യു തട്ടാമറ്റം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തില്‍ അതിഥിയായി രാജ് മോഹൻ ഉണ്ണിത്താൻ എംപി എത്തി. സാമൂഹിക – സാംസ്കാരിക കായിക മേഖലകളിൽ ഷിക്കാഗോ സോഷ്യൽ ക്ളബിൻ്റെ പ്രവർത്തനങ്ങൾ തനിക്കു മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളായ മലയാളികളുടെ കൂട്ടായ്മയുടെ പ്രധാന്യം അറിയുന്നതുകൊണ്ടു തന്നെ മലയാളികളുടെ ഒത്തു ചേരലുകളിൽ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വടംവലി ടൂർണമെൻ്റ് നല്ല രീതിയിൽ നടത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കിയതായും കാലാവസ്ഥ അനുകൂലമായിരിക്കാൻ ദൈവം അനുവദിക്കട്ടേ എന്നു പ്രാർഥിക്കുന്നതായും ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.
ഷിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം നല്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മൽസരം പുതിയ വേദിയിലാണ് നടത്തുന്നത്. 6834 ഡംസ്റ്റർ മോർട്ടൻ ഗ്രോവ് പാർക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിലാണ് ഇത്തവണ പരിപാടി നടക്കുന്നതെന്നും കൂടുതൽ ജനസഞ്ചയത്തെ ഉൾക്കൊള്ളാൻ സജ്ജമായ സൌകര്യങ്ങളുള്ള സ്ഥലമാണ് അതെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡണ്ട് റൊണാൾഡ് പൂക്കുമ്പേൽ പറഞ്ഞു.
ടൂർണമെൻ്റുമായി ബന്ധപ്പെട്ട എല്ലാ കമ്മറ്റികളും ഊർജസ്വലമായി പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാ ഒരുക്കങ്ങളും ഭംഗിയായി നടത്തിക്കഴിഞ്ഞെന്നും സെക്രട്ടറി രാജു മാനുങ്കൽ അറിയിച്ചു.
സാധാരണ രണ്ടു ദിവസമായി നടത്തിയിരുന്ന വടംവലി മൽസരവും ഫൂഡ് ഫെസ്റ്റിവലും വിശാലമായ സ്ഥലം സൌകര്യം ഉള്ളതിനാൽ ഒറ്റ ദിവസം തന്നെ മനോഹരമായി നടത്തുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി അറിയിച്ചു. വടംവലി ആഘോഷത്തിന്റെ വിജകരമായ നടത്തിപ്പിന് സ്പോണ്‍സര്‍മാരില്‍ നിന്ന് വലിയ പിന്തുണയാണ് കിട്ടിയതെന്ന് ട്രഷറര്‍ ബിജോയ് കാപ്പന്‍ പറഞ്ഞു.
ടൂർണമെൻ്റുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മോർട്ടൻ ഗ്രോവ് മേയർ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ് അറിയിച്ചു.
വടംവലിയും ഫൂഡ് ഫെസ്റ്റും മനോഹരമാക്കാനാവശ്യമായ സാമ്പത്തിക കാര്യങ്ങൾ അടക്കം വിജയകരമായി പുരോഗമിക്കുകയാണെന്ന് ജോയിൻ്റ് സെക്രട്ടറി തോമസ് പൂത്തേത്ത് അറിയിച്ചു.
ഏറ്റവും വിപുലമായ തോതിൽ നടത്തുന്ന ഈ പരിപാടിക്ക് വലിയ പണച്ചെലവുണ്ടെന്നും അതിനു വേണ്ടി സഹകരിച്ച് എല്ലാ സ്പോൺസർമാരോടും നന്ദിയുണ്ടെന്നും ഫൈനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ അറിയിച്ചു.
ഷിക്കാഗോയിൽ നടക്കുന്നത് വടംവലിയുടെ ലോകകപ്പു മൽസരമാണെന്നും ഇത് ലൈവായി കാണാൻ അവസരമുണ്ടെന്നും പിആർഒ മാത്യു തട്ടാമറ്റം അറിയിച്ചു.
5 മണി മുതൽ രാത്രി 10 മണി വരെ നടക്കുന്ന ഫൂഡ് ഫെസ്റ്റിവലിൽ വൈവിദ്ധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ വാങ്ങിക്കാനും ആസ്വദിക്കുവാനുമുള്ള അവസരമുണ്ടാവുമെന്ന് ഫൂഡ് കമ്മിറ്റി ചെയർമാൻ ജോസ് മണക്കാട്ട് അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതിലേറെ ടീമുകൾ ഈ മൽസരത്തിൽ കരുത്ത് തെളിയിക്കാൻ എത്തിച്ചേരും. അമേരിക്കക്കു പുറത്തുനിനുള്ള 12 ടീമുകളാണ് ഇത്തവണ എത്തുന്നത്. വനിതകൾക്കും പ്രത്യേക മൽസരം ഉണ്ടായിരിക്കും. ആഗസ്റ്റ് 31-ന് രാവിലെ 8.45ന് മൽസര ഉദ്ഘാടനം നടക്കും. കൃത്യം ഒൻപതിനു തന്നെ വടംവലി മൽസരം ആരംഭിക്കും. വൈകിട്ട് അഞ്ചോടു കൂടി വിജയികളെ പ്രഖ്യാപിക്കും. 7 മണി മുതൽ 10 മണി വരെ അഫ്‌സലിൻ്റെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറും.
കാത്തിരിക്കുന്നു വൻ സമ്മാനങ്ങൾ
വളരെ വലിയ സമ്മാനത്തുകയാണ് ഈ വടംവലി മത്സരത്തിൻ്റെ പ്രത്യേകത എന്നതുകൊണ്ടു തന്നെ അത്യാവേശത്തിലാണ് വടംവലി പ്രേമികൾ .
ഒന്നാംസ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായിൽ മെമ്മോ റിയൽ എവർ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്പോൺസർ. രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കൽ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്പോൺസർ.
മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. റ്റോണി & ഫ്രാൻസിസ് കിഴക്കേക്കുറ്റാണ് സ്പോൺസർ. നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോള റാണ് സമ്മാനത്തുക. ചിക്കാഗോ മംഗല്യ ജുവല്വറിക്കു വേണ്ടി ഷൈബു കിഴക്കേ ക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുൻ മാമ്മൂട്ടിൽ എന്നിവരാണ് സ്പോൺസർമാർ.
വനിതകളുടെ മൽസരത്തിന്റെ ഒന്നാം സമ്മാനം 2500 ഡോളറാണ്. മുത്ത് കല്ലടിക്കലാണ് സ്പോൺസർ. രണ്ടാ സമ്മാനം 1500 ഡോളറാണ്. ജെയ്സ് പുതുശേരിയിലാണ് രണ്ടാം സ്ഥാനം സ്പോൺസർ ചെയ്തിരിക്കുന്നത്.
ആവേശമേറ്റാൻ അതിഥികൾ
മത്സരത്തിന് അധിക ഊർജ്ജം പകരാൻ കേരളത്തിൽ നിന്നുള്ള എം.എൽ.എമാരുടെ സംഘവും ഇത്തവണ വടംവലി വേദിയിൽ എത്തിച്ചേരും. മത്സരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. മുഖ്യാതിഥിയായി പങ്കെടുക്കും. മുൻ മന്ത്രി മോന്‍സ് ജോസഫ് എംഎല്‍എ, പ്രമുഖ സിനിമ നിർമാതാവും നടനുമായ മാണി സി. കാപ്പന്‍ എംഎല്‍എ എന്നിവരും ഈ ആവേശപ്പൂരത്തിൻറെ ഭാഗമാകും.
പാർക്കിങ്
മോർട്ടൻ ഗ്രോവ് പാർക്ക് ഡിസ്ട്രിക്‌ട് സ്റ്റേഡിയത്തിൽ വിശാലവും വിപുലവുമായ പാർക്കിംഗ് സൗകര്യങ്ങളുണ്ട് . അതുകൂടാതെ മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് പള്ളി മൈതാനം, കമ്യൂണിറ്റി സെൻ്റർ പരിസരം എന്നിവടങ്ങളിലും പാർക്കിങ് സൌകര്യമ ുണ്ട്. ആളുകളെ എത്തിക്കാൻ ഷട്ടിൽ സർവീസ് നടത്തുന്ന 3 വാഹനങ്ങളുമുണ്ടായിരിക്കും.
ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്റർ പ്രസിഡൻ്റ് ബിജു സക്കറിയ ( ഫ്ളവേഴ്സ് TV), ഐപിസിഎൻഎ മുൻ ഉപദേശക സമിതി അധ്യക്ഷനും എൻആർഐ റിപ്പോർട്ടർ ചീഫ് എഡിറ്ററുമായ ബിജു കിഴക്കേക്കുറ്റ്, ഐപിസിഎൻഎ ഷിക്കാഗോ ചാപ്റ്റർ ട്രഷറർ അലൻ ജോർജ് ( ഏഷ്യാനെറ്റ്), കെവിടിവി സിഇഒ സാജു കണ്ണമ്പള്ളി, ഡൊമിനിക് ചൊള്ളമ്പേൽ, കൈരളി ടി.വി എന്നിവർ പത്ര സമ്മേളനത്തിലെ മാധ്യമ പ്രതിനിധികളായിരുന്നു.
ഷിക്കാഗോ സോഷ്യൽ ക്ളബിൻ്റെ സ്ഥാപക പ്രസിഡൻ്റ് സൈമൺ ചക്കാലപ്പടവിൽ., മുൻ പ്രസിഡൻ്റുമാരായ സാജു കണ്ണമ്പള്ളി, അലക്സ് പടിഞ്ഞാറേൽ, സിബി കദളിമറ്റം എന്നിവരും പത്ര സമ്മേളനത്തിന് എത്തിയിരുന്നു.
ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്തു.
പുതിയ അഡ്രസ് ശ്രദ്ധിക്കുക:
MORTON GROVE PARK DISTRICT STADIUM
6834 DEMPSTER ST, MORTON GROVE, ILLINOIS 60053.
വിശദവിവരങ്ങൾക്ക്: റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡണ്ട്)-(630) 935-9655
സിറിയക് കൂവക്കാട്ടിൽ (ടൂർണമെൻ്റ് ചെയർമാൻ)-(630) 673-3382




