AmericaKeralaLatest NewsNews

അഞ്ചപ്പം – അന്നവും അക്ഷരവും ആദരവോടെ !

കേരളം, ദൈവത്തിൻ്റെ സ്വന്തം നാട് – പട്ടിണിയും ദാരിദ്ര്യവും ഇല്ല എന്ന് നമ്മൾ

കരുതുന്ന ഇടം. എന്നാൽ അതല്ല സത്യം എന്ന് തെളിയിക്കുന്നതാണ് അഞ്ചപ്പം എന്ന സംരംഭത്തിലൂടെ നാം തൊട്ടറിയുന്നത്. അതിനുള്ള മാനുഷിക ഉത്തരമാണ് അഞ്ചപ്പം.

ആർക്കും വന്നു ഭക്ഷണം കഴിക്കാവുന്ന, യാതൊരുവിധ അപമാനവും പേറാതെ ഭക്ഷണം ലഭ്യമാക്കുന്ന ഒരിടം. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും അഞ്ചപ്പത്തിലേക്ക് കയറി ച്ചെല്ലാം. ലളിതമായ ഭക്ഷണം, അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്നു.  7 ഔട്ട്‌ലെ റ്റുകളിലായി ഇക്കഴിഞ്ഞ ഒൻപത് വർഷം, 9 ലക്ഷത്തിലധികം ആളുകൾക്ക് വയറു നിറ യെ അന്നം നല്കാനായി.

ഓരോ 4 സെക്കൻഡിലും ഒരാൾ ലോകത്ത് വിശന്നു മരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്. 2016-ൽ കോഴഞ്ചേരിയിൽ തുടങ്ങിയ അഞ്ചപ്പത്തിൻ്റെ യാത്ര 2017-ൽ റാന്നി, 2018-ൽ നെയ്യാറ്റിങ്കര, ചങ്ങനാശ്ശേരി, 2019-ൽ കുറുവിലങ്ങാട്, തൃപ്പൂണിത്തുറ, 2025-ൽ ഏഴാമതായി തൃശ്ശൂർ. ഇത്തിരി നൊന്ത യാത്രകളാണ് ഈ ഓരൊ ഔട്ട്‌ലെറ്റു കൾക്കും പറയാനുള്ളത്. പക്ഷേ ഉള്ളുനിറഞ്ഞ്, മനസ്സുനിറഞ്ഞ് കൃതജ്ഞതയോടെ ഇറ ങ്ങിപ്പോകുന്ന ഒരു പറ്റം നിസ്വരാണ് അഞ്ചപ്പം നാൾക്കുനാൾ വർദ്ധിക്കാൻ പ്രചോദനം. ഏറ്റവും വൃത്തിയുള്ള സാഹചര്യത്തിൽ, രുചികരവും മികവുറ്റതുമായ ഭക്ഷണം നൽകി വരുന്ന അഞ്ചപ്പത്തിലേക്ക് അകലെനിന്ന് പോലും നിരവധിപേർ ഭക്ഷണം തേടി എത്തു ന്നു. ജൈവപച്ചക്കറികൾക്കും മറ്റുമായി ഗ്രാമീണകർഷകരെയാണ് ആശ്രയിക്കുന്നത്. ഇട നിലക്കാരെ ഒഴിവാക്കി പ്രാദേശികമായി കൃഷിചെയ്യുന്ന ഭക്ഷ്യവസ്തുക്കളാണ് അഞ്ചപ്പ ത്തിൽ ഉപയോഗിക്കുന്നത്.

2018, 2019 വർഷങ്ങളിലെ പ്രളയം, ലോകത്തെ പിടിച്ചുലച്ച മഹമാരി, ഈ കാലങ്ങളിലൊക്കെ അഞ്ചപ്പം നൽകിയ അഭയം, ആശ്രയത്വം, അന്നം ഒക്കെ വിവ രണാതീതമാണ്. വിശപ്പ് സഹിക്കാനാവാതെ ഇത്തിരി ചോറും അച്ചാറും ചോദി ച്ചെത്തിയ ഒരാളുടെ കണ്ണിലെ ദൈന്യത ഒന്നുമാത്രം മതി ഏതു വറുതിയിലും അഞ്ചപ്പത്തിനു മുന്നോട്ടുപോകാൻ. അപരിചിതരായ ഒരു പറ്റം ആളുകളുടെ പിന്തുണയല്ലാതെ, പരസ്യപ്രചാരണമോ ക്യാൻവാസിംഗോ ഇല്ല. തങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്നും നൂറുരൂപ വരെ മുടങ്ങാതെ എത്തിക്കുന്ന, ചെറിയ മനുഷ്യരുടെ വലിയ പിന്തുണ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്.  അപ്രതീക്ഷിതമായി ചില ഇടങ്ങളിൽ നിന്നും ലഭിക്കുന്ന ഇത്തരം കരുതൽ മാത്രമാണ് അഞ്ചപ്പ ത്തിൻറെ  മുന്നോട്ടുള്ള യാത്രയ്ക്കുള്ള  ഊർജ്ജം. അഞ്ചപ്പത്തിൽ ആർക്കും ബില്ലു കൾ നല്കാറില്ല. പണമില്ല എന്ന ഒറ്റ കാരണത്താൽ ആരും വിശന്നിരിക്കരുത് അത് മാത്രമാണ് അഞ്ചപ്പത്തിൻ്റെ ലക്ഷ്യം. കഴിച്ചിറങ്ങുമ്പോൾ കൈയിൽ എന്തെ ങ്കിലും ഉണ്ടെങ്കിൽ സംഭാവനപ്പെട്ടിയിൽ ഇടാം. അതും നിർബന്ധമില്ല. അഞ്ചപ്പം തുടങ്ങിയ നാൾ മുതൽ മുടങ്ങാതെ ഭക്ഷണം കഴിക്കാൻ എത്തുന്ന കുറച്ച് സാധാ രണക്കാരും പച്ചക്കറിയും പലവ്യഞ്‌ജനാവും എത്തിച്ചു തരുന്ന വഴിപോക്ക രുമാണ് ഇതിൻ്റെ സഹയാത്രികർ.

 ആദരവാണ് അഞ്ചപ്പത്തിൻ്റെ USP!

  • വാർദ്ധക്യത്തിൻ്റെ അവശത അനുഭവിക്കുന്ന അമ്മ, കിടപ്പ് രോഗിയായ ഭാര്യ, മൂന്നു മക്കൾ, ഇവർക്കായി അന്നം തേടി അലയുന്ന ഒരാൾ എന്നും അഞ്ചപ്പത്തി ൽ എത്തി വയറു നിറയെ കഴിക്കുന്ന, കണ്ണ് നനയിക്കുന്ന ഒരു കാഴ്ചയുണ്ട്.
  • തെരുവിൽ അലയുന്ന ഒരാൾ പതിവായി അഞ്ചപ്പത്തിൽ വന്ന് അഹാരം കഴിച്ചു മടങ്ങും. കയറിക്കിടക്കാൻ ഇടമില്ലാത്ത ആ മനുഷ്യന് ഇന്ന് അഞ്ചപ്പം അന്നം മാത്ര മല്ല അഭയം കൂടിയാണ്.

ഓരോദിവസവും എത്രയേറെ ജീവിതങ്ങളെയാണ് ഇവിടെ നമ്മൾ തൊട്ടറിയുന്നത്.

ഭക്ഷണം കഴിക്കാൻ എത്തുന്നവരോട് ഒറ്റ നിബന്ധ നയെയുള്ളൂ. ആരും ആഹാരം പാഴാക്കരുത്.

മികച്ച ഒരു സാംസ്കാരിക ഇടം കൂടിയാണ് അഞ്ചപ്പം. ഓരോ ഔട്ടിലെറ്റിലും വായന ശാലകൾ, കേൾക്കാനൊരിടം. ആർക്കും ആരെയും കേൾക്കാനോ അടുത്തിരിക്കാനോ സമയമില്ലാതെ പായുമ്പോൾ ഒരല്പസമയം ഒന്നിച്ചിരിക്കാൻ കുറച്ചു വർത്തമാനം പറയാൻ ഇവിടെയെത്താം. ചേർന്ന്നിൽക്കാൻ, ചേർത്തുനിർത്താൻ… ആരുമില്ലാത്തി ടത്ത്, ആൾക്കൂട്ടത്തിൽ ഒറ്റയാവുന്നവർക്ക് ആശ്വാസമാവുകയാണ് അഞ്ചപ്പം. കയറ്റി റക്കങ്ങളോ, ഏറ്റക്കുറച്ചിലോ നോക്കി ആരും  ഇവിടേക്ക് എത്തുന്നില്ല. ആത്മാവിൽ തൊട്ട നല്ല സൗഹൃദങ്ങളിലേക്കുള്ള ഇടമാണിത്. ഇത്തരം ഒറ്റപ്പെടൽ ഏറിവരുന്ന ഇന്ന്, കൂടിച്ചേരലിന്റെ,പങ്കുവയ്ക്കലിന്റെ,ആശ്വാസമാവുകയാണ് ,അഞ്ചപ്പം.                              വേരുകളുടെ ആഴത്തിൽ നിന്ന് സ്വാഭാവികമായും മനോഹരമായും  മരച്ചില്ലയിലേക്ക് ഒരു പൂവ് വരുന്നത്പോലെ സ്നേഹത്തിന്റെ തണലിനൊരു ഇലയാവുകയാണ് അഞ്ചപ്പം. കുറെ ചെറിയ മനുഷ്യരുടെ വലിയ ഒരിടം. ഏവർക്കും അവിടേക്ക് വരാം. ജീവിതം പറയാം, പങ്കുവയ്ക്കാം. വിശന്നുനടക്കുന്ന സഹജീവിയോട് ചേർന്നുനില്ക്കാൻ, കരുത്തും കരുത ലും പകരാൻ, നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കാം. നാളത്തെ വിളക്കാവാൻ അവർക്കായി അവസരം ഒരുക്കാം. ‘അന്നം ബ്രഹ്മമാണ്’ എന്ന തൈത്തിരീയ ഉപനിഷത്‌ വാക്യത്തിന്റെ പൊരുൾ അറിഞ്ഞ് അവരും വളരട്ടെ.

വിശപ്പിൻ്റെ പേരിൽ മോഷണക്കുറ്റത്തിനു ജയിലിലടച്ച വിക്ടർ ഹ്യൂഗോയുടെ ജീൻവാൾജീൻ എന്ന കഥാപാത്രത്തെ ആരും മറന്നിട്ടുണ്ടാവില്ല. വിശന്നപ്പോൾ ഒരല്പം ആഹാരം എടുത്തതിൻ്റെ പേരിൽ തച്ചുകൊന്ന്  സെൽഫി എടുത്തു രസിച്ച മനസിക വൈകൃതം  ഇങ്ങ് ഹരിതാഭമാർന്ന, പ്രബുദ്ധ കേരളത്തിലാണെന്ന് നമ്മൾ മറന്നിട്ടു ണ്ടാവില്ല. വിശപ്പിൻ്റെ വിളികേൾക്കാൻ അഞ്ചപ്പത്തിനെ പ്രേരിപ്പിക്കുനത് ഇതെല്ലാമാ ണ്. അഞ്ചപ്പത്തിന് കരുത്തും കരുതലും നൽകുന്നത് കുറച്ചു സാധാരണക്കാരാണ്. തല കുനിക്കാതെ,  പണം എന്ന കേന്ദ്രബിന്ദുവിൽ തളയാതെ കുറച്ചെങ്കിലും വിശപ്പ കറ്റാൻ  ആകുന്നതിൽ ഒരുപാട്പേരോട് കടപ്പാടുണ്ട്. നന്മ വറ്റാത്ത മനുഷ്യർ നമുക്ക് ചുറ്റും ഉള്ളിടത്തോളം അഞ്ചപ്പം മുന്നോട്ടു പോവുകതന്നെ ചെയ്യും.‘പട്ടിണിയായ മനുഷ്യനോടു പുസ്തകം കയ്യിലെടുക്കാൻ’ പറഞ്ഞ മഹത് വചനത്തിൻ്റെ നേർസാക്ഷ്യ മാണ് അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന അഞ്ചപ്പം. ദരിദ്രരോട് കൂടുതൽ അടുത്ത് കൂടുതൽ ശുദ്ധിയുള്ളവരാവാൻ നമുക്ക് ശ്രമിക്കാം. അസമത്വങ്ങൾ ഏതുമില്ലാ തെ മനുഷ്യരെ ബന്ധിപ്പിക്കാന്‍ ഒരു ഭക്ഷണശാലയ്ക്കു കഴിയും എന്ന് അഞ്ചപ്പം തെളിയി ച്ചുകൊണ്ടേയിരിക്കുന്നു. വിശപ്പ് എന്ന സാമൂഹിക യാഥാർത്ഥ്യത്തിന് അല്പമെങ്കിലും അറുതിവരുത്താൻ ലാഭനഷ്ടക്കണക്കുകളില്ലാതെ, സ്നേഹത്തിന്റെ, കരുതലിന്റെ, കാത്തു വയ്ക്കലിന്റെ ഇടമായി അഞ്ചപ്പം വളരുകയാണ്. ആർക്കും ഇതിൽ പങ്കാളികളാവാം, നല്ല പകർച്ചക്കാരാവാം. ഇതിൽ ഒരു ചെറുതരിയെങ്കിലും ആവാൻ ഈ ലേഖനം വായിക്കുന്ന നിങ്ങൾക്കും സാധിക്കട്ടെ എന്ന് ആഗ്രഹിക്കുകയാണ്. ഏവർക്കും സ്വാഗതം..

ഡോ: ബേബി സാം സാമുവൽ +1(347)8828281

Show More

Related Articles

Back to top button