വെനിസ്വേലൻ മയക്കുമരുന്ന് കപ്പലിനെതിരെ യുഎസ് വീണ്ടും ആക്രമണം; 3 മരണം.

വാഷിംഗ്ടൺ ∙ വെനിസ്വേലയിൽ നിന്നു മയക്കുമരുന്ന് കടത്തുകയായിരുന്ന കപ്പലിനെതിരെ യുഎസ് സേന വീണ്ടും ആക്രമണം നടത്തി. മൂന്നു പേർ കൊല്ലപ്പെട്ടതായി യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
സൗത്ത്കോം മേഖലയിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് കടത്ത് സംഘങ്ങളെയും ‘മയക്കുമരുന്ന് തീവ്രവാദികളെയും’ ലക്ഷ്യമിട്ടാണ് അമേരിക്കൻ സൈന്യം ‘സെക്കൻഡ് കൈനറ്റിക് സ്ട്രൈക്ക്’ നടത്തിയതെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ വെളിപ്പെടുത്തി.
“മുന്നറിയിപ്പ് – നിങ്ങൾ അമേരിക്കക്കാരെ കൊല്ലാൻ കഴിയുന്ന മയക്കുമരുന്ന് കടത്തുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളെ വേട്ടയാടും,” – ട്രംപ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയാണ് ആക്രമണം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വെനിസ്വേലയുടെ ഭാഗത്തുനിന്ന് പ്രതികരണം ലഭിച്ചിട്ടില്ല.
രണ്ടാഴ്ച മുമ്പും യുഎസ് സേന സമാനമായ ആക്രമണം നടത്തിയിരുന്നു. അന്ന് ഒരു സ്പീഡ്ബോട്ട് തകർത്തപ്പോൾ 11 പേരാണ് കൊല്ലപ്പെട്ടത്.




