IndiaLatest NewsNewsPolitics

ജിഎസ്‌ടി പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: ജിഎസ്‌ടി നിരക്കുകളിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ രാജ്യത്ത് നിരവധി ഉൽപ്പന്നങ്ങളുടെ വിലയിൽ മാറ്റം അനുഭവപ്പെടും.

ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, കൃഷിയന്ത്രങ്ങൾ, സിലൈ മെഷീൻ, സോപ്പ്, ബ്രഷ്, കുട്ടികളുടെ നാപ്കിൻ, വിദ്യാർത്ഥികളുടെ എഴുത്തുപകരണങ്ങൾ, കുടിവെള്ളം, ഐസ്‌ക്രീം, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി അനിവാര്യ ഉൽപ്പന്നങ്ങളുടെ വില കുറയുമെന്ന് അധികൃതർ അറിയിച്ചു. സാധാരണ ഉപഭോക്താക്കളുടെ ദൈനംദിന ചെലവിൽ ഇത് ആശ്വാസകരമായ മാറ്റമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അതേസമയം, പുകയിലയും അതിന്റെ ഉൽപ്പന്നങ്ങളും, 20 ഇഞ്ച് മുതൽ 40 ഇഞ്ച് വരെയുള്ള ടിവികൾ, 40 ഇഞ്ചിനു മുകളിലുള്ള എൽഇഡി ടിവികൾ, സിമന്റ്, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എയർ കണ്ടീഷണർ, വാഹനങ്ങൾ, ഹോട്ടൽ താമസച്ചെലവ്, വിമാന ടിക്കറ്റുകൾ എന്നിവയുടെ വില ഉയരും. നിർമ്മാണ മേഖലയെയും ആഡംബര ഉപഭോഗ മേഖലയെയും ബാധിക്കുന്ന തരത്തിലായിരിക്കും ഈ വർധന.

പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും.

Show More

Related Articles

Back to top button