BlogLatest NewsNewsPolitics

കമലാ ഹാരിസിനെ വാക്കുകൾക്കൊണ്ട് കടന്നാക്രമിച്ചു ട്രംപ്

വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള സാധ്യതയുള്ള വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെതിരെ കഠിന വിമർശനവുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപ്.

കമലാ ഹാരിസ് തീവ്ര ഇടതുപക്ഷക്കാരിയാണെന്നും ഭ്രാന്തിയാണെന്നും ട്രംപ് ആരോപിച്ചു. “പരാഡയത്തിന്റെ പുതിയ ഇരയാണ് അവർ,” എന്നായിരുന്നു നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നടന്ന റാലിയിൽ ട്രംപ് നടത്തിയ പരാമർശം.”അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ടവളും തീവ്ര ഇടതുപക്ഷവുമായ വൈസ് പ്രസിഡൻ്റാണ് കമല,” ട്രംപ് പരിഹസിച്ചു.

ഗർഭച്ഛിദ്രത്തെയും കുടിയേറ്റത്തെയും കുറിച്ചുള്ള ഹാരിസിന്റെ നിലപാടുകൾക്ക് ട്രംപ് കഠിന വിമർശനം ഉന്നയിച്ചു.”ബൈഡൻ ഭരണകൂടത്തിൻ്റെ പരാജയങ്ങളായ യുഎസ്-മെക്സിക്കോ അതിർത്തിയിലെ സുരക്ഷ പ്രശ്നത്തിന് കമലയാണ് ഉത്തരവാദി. കുടിയേറ്റം കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഹാരിസ് ജോലിയിൽ സമ്പൂർണ പരാജയമാണ്,” ട്രംപ് കുറ്റപ്പെടുത്തി. കമലാ ഹാരിസുമായി സംവാദത്തിന് തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Show More

Related Articles

Back to top button