AmericaLatest NewsLifeStyleNewsOther CountriesStage Shows

ജൊഹാന്നസ്ബർഗിൽ മലയാളികളുടെ തിരുവാതിര ; അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജൊഹാന്നസ്ബർഗ് : ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി നവംബർ 21ന് സാൻടൺ സണ്ണിൽ ഇന്ത്യൻ കോൺസുലേറ്റ് നൽകിയ സ്വീകരണച്ചടങ്ങിൽ, ജൊഹാന്നസ്ബർഗ് മലയാളി അസോസിയേഷൻ അവതരിപ്പിച്ച തിരുവാതിരക്കളി ശ്രദ്ധാകേന്ദ്രമായി. ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭംഗി വിളിച്ചോതിയ ഈ പ്രകടനം വേദിയിലെ പ്രധാന ആകർഷണമായിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ഒൻപത് സാംസ്കാരിക സംഘങ്ങൾ അവതരണം നടത്തിയ ചടങ്ങിൽ, ഏറ്റവും കൂടുതൽ പ്രശംസ നേടിയത് മലയാളി അസോസിയേഷന്റെ തിരുവാതിരയ്‌ക്കായിരുന്നു. അടുത്തിടെ നടന്ന ഓണാഘോഷത്തിൽ ഇവരുടെ അവതരണം ശ്രദ്ധച്ചതോടെയാണ് ഇന്ത്യൻ കോൺസുലേറ്റ് ഇവരെ പ്രധാനമന്ത്രിയുടെ സ്വീകരണ പരിപാടിയിലേക്ക് പ്രത്യേകമായി ക്ഷണിച്ചത്.

സമയപരിധിയുള്ള വേദിയിൽ തിരുവാതിരയുടെ താളവും ചുവടുകളുടെയും തനിമയും നഷ്ടപ്പെടാതെ അവതരണം ഒരുക്കുന്നതിൽ സംഘം വിജയിച്ചു. വേദിയിലേക്കുള്ള പ്രവേശനം മുതൽ അവസാന ചുവടുവരെ, പുതുമയും പരമ്പരാഗതതയും ചേർന്ന നൃത്തചുവടുകൾ പ്രേക്ഷകരുടെ പ്രശംസ നേടി.

കേരള സെറ്റ് സാരിയും ചന്ദനനിറത്തിലുള്ള ബ്ലൗസും അണിഞ്ഞ്, ഇളക്കത്താലി, കാശുമാല, ജിമിക്കി തുടങ്ങിയ ആഭരണങ്ങളിലൂടെ കേരളത്തിന്റെ സൗന്ദര്യത്തെ പ്രതിഫലിപ്പിച്ച് നർത്തകിമാർ വേദിയിൽ നിറഞ്ഞു. ‘ദൈവത്തിന്റെ സ്വന്തം നാടിന്റെ’ സാംസ്കാരിക ഭംഗി അവർ അതിവൈഭവത്തോടെ പകർന്നുവെച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവാതിര ആസ്വദിക്കുകയും സംഘത്തെ അഭിനന്ദിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെ alive ആയി നിലനിർത്തുന്നതിൽ മലയാളി സമൂഹത്തിന്റെ പങ്ക് ഈ അവതരണം ഉജ്ജ്വലമായി ചൂണ്ടിക്കാട്ടി.

തിരുവാതിരയിൽ പങ്കെടുത്തവർ: അനിഷ ചന്ദ്രൻ ടി.കെ (വൈഷ്ണവം, ചേലന്നൂർ), ലേഖ വി.പി (ചങ്ങയിൽ ഹൗസ്, ശാസ്താംകോട്ട), ലക്ഷ്മി ദേവി കെ.ആർ (സൗപർണിക, തിരുവനന്തപുരം), ഡിൻസി പീറ്റർ (തരയനിൽ ഹൗസ്, തൊടുപുഴ), റെജില ഈപ്പൻ (കല്ലറക്കൽ ഹൗസ്, കുറ്റൂർ, തിരുവല്ല), അമൃത നവീൻ (താമരശ്ശേരി മഠം, എറണാകുളം).

Show More

Related Articles

Back to top button