AmericaKeralaLatest NewsNewsPolitics

കേരളത്തിൽ യുഡിഎഫ് ചരിത്ര വിജയം ജനവിധി കോൺഗ്രസിന് അനുകൂലം. എൽ ഡി എഫ് വൻമരങ്ങൾ കട പുഴകി വീണു. എൽ ഡി എഫി നോടുള്ള ഭരണ വിരുദ്ധ ജന വികാരം .

തിരുവനന്തപുരം : കേരള നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം സ്വന്തമാക്കി. തുടക്കത്തിൽ തന്നെ ലീഡിൽ മുന്നേറിയ യുഡിഎഫ്, അവസാന ഘട്ടം വരെ അതിന്റെ മുൻതൂക്കം നിലനിർത്തി ഭൂരിപക്ഷം ഉറപ്പിച്ചു. 140 സീറ്റുകളിൽ നൂറിന് മുകളിൽ ലീഡും വിജയവും നേടി യുഡിഎഫ് സർക്കാർ രൂപീകരണത്തിലേക്ക് നീങ്ങുകയാണ്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ചാണ്ടി ഉമ്മൻ, റോജി എം. ജോൺ തുടങ്ങി നിരവധി പ്രമുഖർ അവരുടെ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡും വിജയവും സ്വന്തമാക്കി. നിരവധി പുതുമുഖങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചത് യുഡിഎഫിന്റെ ശക്തമായ തിരിച്ചു വരവിന് വഴിയൊരുക്കി.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരവും വികസന പ്രതീക്ഷകളും യുഡിഎഫിന് അനുകൂലമായി പ്രവർത്തിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. യുവജനങ്ങളും സ്ത്രീകളും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ശക്തമായ പിന്തുണയാണ് യുഡിഎഫിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം.

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച ഈ ഗംഭീര വിജയം ജനാധിപത്യത്തിന്റെയും ജനമനസ്സുകളുടെ പ്രതീക്ഷകളുടെയും ശക്തമായ പ്രകടനമാണ്. ഈ വിജയത്തിൽ സംസ്ഥാനത്തെയും വിദേശത്തെയും പ്രവാസി മലയാളി സമൂഹത്തിന്റെ പങ്ക് വളരെ വിലപ്പെട്ടതാണെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടേണ്ടതാണ്.

പ്രത്യേകിച്ച് ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ ഭാരവാഹികൾ ഈ വിജയത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ജനങ്ങളുടെ വികസന ആഗ്രഹങ്ങൾക്കും ക്ഷേമത്തിനും മുൻഗണന നൽകുന്ന ഭരണത്തിന് ഈ വിജയം വഴിയൊരുക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

കേരളത്തിന്റെ സമഗ്ര പുരോഗതിക്കും സാമൂഹിക നീതിക്കും വേണ്ടി യു.ഡി.എഫ് സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് വിശ്വാസത്തോടെ, എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും വോട്ടർമാർക്കും ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു.

വിജയത്തിന് പിന്നാലെ പ്രവർത്തകരും നേതാക്കളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങളിൽ മുഴുകി. പടക്കം പൊട്ടിക്കുകയും മിഠായി വിതരണം നടത്തുകയും ചെയ്താണ് യുഡിഎഫ് പ്രവർത്തകർ സന്തോഷം പ്രകടിപ്പിച്ചത്. “ജനങ്ങളുടെ വിശ്വാസത്തിന് നന്ദി, ജനക്ഷേമം മുൻനിർത്തി മികച്ച ഭരണമാണ് ലക്ഷ്യം” എന്ന് യുഡിഎഫ് നേതാക്കൾ പ്രതികരിച്ചു.

ഇതോടെ കേരളത്തിൽ പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമാകുകയാണ്. യുഡിഎഫ് സർക്കാർ ഉടൻ തന്നെ അധികാരമേൽക്കാനിരിക്കെ, സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും പുതിയ ദിശ നൽകുമെന്ന് നേതാക്കൾ ഉറപ്പുനൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button