AssociationsHealthLifeStyleNewsUAE

കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

അർബുദരോഗ ചികിത്സയിൽ കഴിയുന്ന കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ മെമ്പറും, കൊല്ലം അഞ്ചൽ സ്വദേശിയായ അനീഷ് കുമാറിന്റെ തുടർ ചികിത്സയ്ക്കായി സമാഹരിച്ച ചികിത്സാധനസഹായം കൈമാറി.  കെ. പി. എ   റിഫ ഏരിയ അംഗങ്ങളിൽ നിന്നും സമാഹരിച്ച സഹായവും ,  കെ. പി. എ ചാരിറ്റി ധനസഹായവും ചേർത്ത് കൈമാറിയ രേഖ കെ . പി. എ പ്രസിഡന്റ് അനോജ് മാസ്റ്റർ  ചാരിറ്റി കൺവീനർ സജീവ് ആയൂരിനു നൽകി.  സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, അനിൽകുമാർ ,  കോയിവിള മുഹമ്മദ്, റിഫ ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ്‌കുമാർ ,  സാജൻ നായർ ,  ജമാൽ കോയിവിള , ഏരിയ കോ – ഓർഡിനേറ്റർ ഷിബു സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button