Kerala

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: നഗരങ്ങളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മുന്നേറ്റം
News

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: നഗരങ്ങളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മുന്നേറ്റം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റവുമായി യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്). തൃശൂര്‍, കൊച്ചി കോര്‍പറേഷനുകള്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. കണ്ണൂര്‍…
നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ
News

നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

·         പ്രഖ്യാപനം ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ 39-ാമത് സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ച് ·         രാജ്യത്തുടനീളം 5 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ സെന്ററുകൾ സ്ഥാപിക്കും; നിർധനരായ രോഗികൾക്ക് ഇളവുകൾ. ആദ്യത്തെ സെന്റർ വയനാട്ടിൽ ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും കൊച്ചി, ഡിസംബർ 11,2025: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപയുടെ സുപ്രധാന പദ്ധതിയുമായി ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 5 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കും. ഗുഡലൂർ, ഗുഡൽപേട്ട് തുടങ്ങിയ സമീപ പ്രദേശങ്ങൾ ഉൾപ്പെടെ വിശാല മലബാർ മേഖലയെ ലക്ഷ്യം വച്ചുകൊണ്ട് ആദ്യത്തെ കേന്ദ്രം വയനാട്ടിൽ സ്ഥാപിക്കുന്നത്. രണ്ടാമത്തെ സെന്റർ ബെംഗളൂരുവിൽ തുടങ്ങാനാണ് പദ്ധതി. അടുത്ത മൂന്നു വർഷം കൊണ്ട് റേഡിയേഷൻ സെന്ററുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ ആവശ്യകതയും ക്ലിനിക്കൽ സാധ്യതയും അടിസ്ഥാനമാക്കി പിന്നീട് പ്രഖ്യാപിക്കും. ക്യാൻസർ ചികിത്സാചെലവുകൾ താങ്ങാൻ കഴിയാത്തവർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സ മുടങ്ങിപ്പോയവർക്കും ഉന്നത നിലവാരമുള്ള റേഡിയേഷൻ തെറാപ്പി സൗജന്യമായും കുറഞ്ഞ നിരക്കിലും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കുൾപ്പെടെ, നൂതന കാൻസർ ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കുന്നതിലൂടെ, ചികിത്സാ രംഗത്തെ പ്രധാന വിടവുകൾ നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജീവൻരക്ഷാ ഉപാധികൾ സമയബന്ധിതമായി രോഗികളുടെ അടുത്തെത്തിക്കാനും ഞങ്ങൾ ശ്രമിക്കുകയാണ്. അന്തസ്സോടും ആത്മവിശ്വാസത്തോടും പ്രതീക്ഷയോടും കൂടി കാൻസറിനെതിരെ പോരാടാനുള്ള അവസരം ആർക്കും നിഷേധിക്കപ്പെടരുത് എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ദൗത്യം എന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു. ലീനിയർ ആക്സിലറേറ്ററുകളും അനുബന്ധ സൗകര്യങ്ങളുമുൾപ്പെടെ പൂർണ്ണ സജ്ജീകരണങ്ങളോടുകൂടിയ ആധുനിക റേഡിയേഷൻ തെറാപ്പി സെന്ററുകളാണ് പദ്ധതിയുടെ ഭാഗമായി നിലവിൽ വരുന്നത്.  ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്കും കുറഞ്ഞ വരുമാനമുള്ള രോഗികൾക്കും ചികിത്സ പൂർണ്ണമായും സൗജന്യമായോ അല്ലെങ്കിൽ വളരെ കുറഞ്ഞ നിരക്കിലോ നൽകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സ നിർത്തിയ രോഗികൾക്ക് മുൻഗണന നൽകും. ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ ആഗോള സി.എസ്.ആർ. വിഭാഗമായ ‘ആസ്റ്റർ വോളന്റിയേഴ്‌സിന്റെ  ഭാഗമായിരിക്കും ഈ സെന്ററുകൾ. സമൂഹത്തിന്റെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിലും സാമൂഹിക-സാമ്പത്തിക വികസനത്തിലും ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലപ്പോഴും രോഗികൾക്ക് ചികിത്സ പാതിവഴിയിൽ നിർത്തേണ്ടി വരുന്നതും കണക്കിലെടുക്കുമ്പോൾ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ ഈ സംരംഭം വളരെ പ്രധാനമാണെന്നാണ് വിലയിരുത്തൽ. സാമ്പത്തിക തടസ്സങ്ങൾ കാരണം കുറഞ്ഞ വരുമാനമുള്ളവർക്ക് അത്യാവശ്യമായ റേഡിയേഷൻ തെറാപ്പി ഒഴിവാക്കേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ ശ്രമം.
നേച്ചര്‍ ആന്‍ഡ് ഡ്രീംസ്’ ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ച് ‘ഗ്ലോ ബൈ കീര്‍ത്തിലാല്‍സ്’;
News

നേച്ചര്‍ ആന്‍ഡ് ഡ്രീംസ്’ ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ച് ‘ഗ്ലോ ബൈ കീര്‍ത്തിലാല്‍സ്’;

പുതിയ ഡയമണ്ട് നെക്ലേസ് ശേഖരവും വിപണിയില്‍ തൃശൂര്‍: ‘ഗ്ലോ ബൈ കീര്‍ത്തിലാല്‍സ്’ 5 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ദേശീയതലത്തില്‍…
രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ; ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും
News

രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ; ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചുവെന്ന കേസിൽ പ്രതിയായ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിലായി.…
കിഴക്കമ്പലത്ത് ‘കണ്ണൂർ മോഡൽ’ ബൂത്ത് പിടിത്തം നടന്നു: സാബു എം. ജേക്കബ് ആരോപണം
News

കിഴക്കമ്പലത്ത് ‘കണ്ണൂർ മോഡൽ’ ബൂത്ത് പിടിത്തം നടന്നു: സാബു എം. ജേക്കബ് ആരോപണം

കിഴക്കമ്പലം : തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പശ്ചാത്തലത്തിൽ കിഴക്കമ്പലത്ത് ‘കണ്ണൂർ മോഡൽ’ ബൂത്ത് പിടിത്തം നടന്നുവെന്നാണ് ട്വന്റി20 ചീഫ് കോർഡിനേറ്റർ…
കിഴക്കമ്പലത്ത് വോട്ടെടുപ്പിനിടെ സംഘർഷം; മാധ്യമ പ്രവർത്ത കരുമായി വാക്കേറ്റം വിവാദത്തിൽ
News

കിഴക്കമ്പലത്ത് വോട്ടെടുപ്പിനിടെ സംഘർഷം; മാധ്യമ പ്രവർത്ത കരുമായി വാക്കേറ്റം വിവാദത്തിൽ

കിഴക്കമ്പലം : ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് വോട്ട് ചെയ്ത് ബൂത്തിൽ നിന്ന് പുറത്തുവരുന്നതിനിടെ വിവാദവും സംഘർഷവും…
ഇന്ത്യയിലെ ക്രൈസ്തവ സമൂഹം: സെമിനാർ സംഘടിപ്പിക്കുന്നു; മുഖ്യാതിഥി റവ. ഡോ. ജോൺസൺ തേക്കടയിൽ
News

ഇന്ത്യയിലെ ക്രൈസ്തവ സമൂഹം: സെമിനാർ സംഘടിപ്പിക്കുന്നു; മുഖ്യാതിഥി റവ. ഡോ. ജോൺസൺ തേക്കടയിൽ

ഡാളസ് : ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിൻ്റെ ഭൂതകാലം, വർത്തമാനകാലം, ഭാവി എന്നിവയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുന്നു. ഡാളസ് സെൻ്റ് പോൾസ്…
ടിസാക്കിന്  2026 ൽ ശക്തമായ നവ നേതൃത്വം
News

ടിസാക്കിന്  2026 ൽ ശക്തമായ നവ നേതൃത്വം

ഹൂസ്റ്റൺ : സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച  അന്താരാഷ്ട്ര വടംവലിയും  വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങൾ…
പത്തു കോടിയുണ്ടെങ്കിൽ അമേരിക്കൻ സ്വപ്നം ഉടനടി പൂവണിയും.
News

പത്തു കോടിയുണ്ടെങ്കിൽ അമേരിക്കൻ സ്വപ്നം ഉടനടി പൂവണിയും.

ട്രംപിന്റെ ഗോൾഡ് കാർഡ് വിസ ഇന്നുമുതൽ നിലവിൽ വന്നു. അമേരിക്കയിൽ പത്തുകോടി രൂപാ (ഒരു മില്യൺ ഡോളർ) നിക്ഷേപിക്കുന്നവർക്ക് വളരെ വേഗത്തിൽ…
ടി. വർക്കി (89) നിര്യാതനായി
News

ടി. വർക്കി (89) നിര്യാതനായി

തിരുവനന്തപുരം: വാഴയില, പെരൂർക്കട പ്രദേശത്ത് താമസിക്കുന്ന ടി. വർക്കി (89) അന്തരിച്ചു. 1936 ഒക്ടോബർ 8ന് ജനിച്ച അദ്ദേഹം 2025…
Back to top button