അന്താരാഷ്ട്ര വടംവലി മെഗാ ഷോയ്ക്ക് ന്യൂയോർക്ക് ഒരുങ്ങി.
ന്യൂയോർക്ക് ∙ മലയാളി കൂട്ടായ്മയായ ന്യൂയോർക്ക് സോഷ്യൽസ് ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മെഗാ ഷോ 2025 – Season 2 (Powered by Jithin Varghese ...




ന്യൂയോർക്ക് ∙ മലയാളി കൂട്ടായ്മയായ ന്യൂയോർക്ക് സോഷ്യൽസ് ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മെഗാ ഷോ 2025 – Season 2 (Powered by Jithin Varghese ...
വൈക്കം : മുങ്ങി മരണങ്ങളെ നിയന്ത്രിക്കാൻ മൈൽസ്റ്റോൺ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിൾ സൊസൈറ്റിയും ഫൊക്കാനയും സംയുക്‌തമായി വൈക്കം പെരുമ ശേരിയിൽ ജൂൺ 22 മുതൽ നട ത്തിവന്ന ...
ഇംഗ്ലണ്ടിനെതിരായ 2025 ആന്‍ഡരോണ്‍–ടെണ്ടുല്‍ക്കര്‍ ട്രോഫിയില്‍ ഇന്ത്യയെ നയിച്ച ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ ശുഭ്മാന്‍ ഗില്‍ ചരിത്രമെഴുതി. നാലു ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പരമ്പര 2–2ന് സമനിലയിലെത്തിക്കാനാണ് നവോദയ ...
ലണ്ടൻ: ടെസ്റ്റ് മാച്ചുകൾക്ക് ത്രില്ല് കുറവാണെന്ന് കരുതുന്നവർക്കെതിരായ കടുത്ത മറുപടിയായി ഓവലിലെ ഇന്ത്യൻ വിജയം മാറി. അഞ്ചാം ടെസ്റ്റിന്റെ അഞ്ചാം ദിനം ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യ ...
ഹൂസ്റ്റൺ: ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തിൽ നടത്തപെടുന്ന സീസൺ 4 അന്താരാഷ്ട്ര വടംവലി ചരിത്രസംഭവമാക്കാൻ ഹൂസ്റ്റൺ നഗരം ഒരുങ്ങുമ്പോൾ .മേയർ ...
ഫ്ലോറിഡ : ലോക റെസ്ലിങ് രംഗത്തെ ഇതിഹാസ താരമായ ഹൾക്ക് ഹോഗൻ ഇനി ഈ ലോകത്ത് ഇല്ല. വ്യാഴാഴ്ച രാവിലെ ഫ്ലോറിഡയിലെ ക്ലിയർവാട്ടറിലുള്ള വീട്ടിൽ വച്ച് ഹൃദയാഘാതം ...
മാഞ്ചസ്റ്റർ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിൽ ഇന്നലെയുണ്ടായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും തമ്മിൽ തീവ്രമായ പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. പരിക്കേറ്റ കാലോടെയാണ് ...
ഡാക്ക: ബംഗ്ലാദേശ്-പാകിസ്ഥാന്‍ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ ആതിഥേയര്‍ നിര്‍ണായകമായ രണ്ടാം മത്സരം എട്ട് റണ്‍സിന് ജയിച്ചു. മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ തുടർച്ചയായ രണ്ടാമത്തെ ജയത്തോടെ ബംഗ്ലാദേശ് ...
കാലിഫോർണിയ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, വനിതാ ഒളിമ്പിക് കായിക ഇനങ്ങളിൽ യുഎസിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ വിലക്കി യുഎസ് ഒളിമ്പിക്, ...
ന്യൂയോർക്ക്: ഇരുപത്തിയഞ്ചിലധികം മലയാളീ ടീമുകളെ അണിനിരത്തി അമേരിക്കൻ വോളീബോൾ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ ടൂർണമെന്റ് ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ അരങ്ങേറുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകരായ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ഭാരവാഹികൾ അറിയിച്ചു. ന്യൂയോർക്കിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ സ്പോർട്സ് പ്രേമികളെയും ആവേശത്തിമിർപ്പിൽ ആക്കിക്കൊണ്ട് നടത്തപ്പെടുന്ന വോളീബോൾ മാമാങ്കം ഓഗസ്റ്റ് മാസം 24 ഞായറാഴ്ച രാവിലെ 8 മണി മുതൽ ബെത്‌പേജിലുള്ള സ്പോർടൈം ഇൻഡോർ സ്റ്റേഡയത്തിലെ (SPORTIME Bethpage Multi-Sport Indoor Stadium, 4105 Hempstead Turnpike, Bethpage, NY 11714) അഞ്ച് കോർട്ടുകളിലായി നടത്തപ്പെടുന്നതാണ്. മുൻ വോളീബോൾ ഇതിഹാസവും പാലാ നിയോജക മണ്ഡലം എം.എൽ.എ-യുമായ മാണി. സി. കാപ്പൻ, കടുത്തുരുത്തി നിയോജക മണ്ഡലം എം.എൽ.എ. മോൻസ് ജോസഫ്, പ്രശസ്‌ത സിനിമാ സംവിധായകനും അഭിനേതാവുമായ ജോണി ആൻറണി എന്നിവരെക്കൂടാതെ പ്രാദേശിക രാഷ്ട്രീയ സാമൂഹിക നേതാക്കളും അതിഥികളായി ടൂർണമെന്റിൽ പങ്കെടുക്കുന്നതാണ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ള 25-ലധികം ടീമുകളാണ് വാശിയേറിയ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഓപ്പൺ വിഭാഗത്തിൽ 12 ടീമുകളും, 18 വയസ്സിൽ താഴെയുള്ളവർക്കായുള്ള അണ്ടർ 18 വിഭാഗത്തിൽ 6 ടീമുകളും, നാൽപ്പത് വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 8 ടീമുകളുമാണ് മത്സരത്തിൽ മാറ്റുരക്കുന്നതിനായി നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമേരിക്കൻ മലയാളീ വോളീബോൾ ചരിത്രത്തിൽ ഇത്രയും ടീമുകളെ ഉൾപ്പെടുത്തി അമേരിക്കയിൽ വച്ച് നടത്തപ്പെടുന്ന ആദ്യ ടൂർണമെന്റാണ് ഇത്. ഇതിനു മുമ്പ് എൻ. കെ. ലൂക്കോസ് മെമ്മോറിയൽ ടൂർണ്ണമെന്റുകളും ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണ്ണമെന്റുകളും നിരവധി നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ടീമുകൾ പങ്കെടുക്കുന്ന മത്സരം ഇത് ആദ്യമാണ്. ഫോമാ ന്യൂയോർക്ക് മെട്രോ റീജിയനാണ് ഈ വർഷത്തെ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഫോമായുടെ പ്രവർത്തനങ്ങളിലേക്ക് ധാരാളം യുവാക്കളെ ആകർഷിക്കുന്നതിനും കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ആദ്യമായി ഇത്തരം ഒരു സംരംഭം ഏറ്റെടുത്ത് നടത്തുന്നത്. ഈ മത്സരത്തെ സ്പോൺസർ ചെയ്യുന്നതിനായി ധാരാളം കായികപ്രേമികളും ബിസ്സിനെസ്സ് സ്ഥാപനങ്ങളും ഇപ്പോഴും മത്സരിച്ച് മുൻപോട്ട് വന്നുകൊണ്ടിരിക്കുന്നു എന്നത് സംഘാടകരെ സംബന്ധിച്ച് വളരെയധികം ആവേശം പകരുന്നതാണ്. ഈ വർഷത്തെ വോളീബോൾ മത്സരത്തിൻറെ നല്ല സ്‌മരണകൾ നിലനിർത്തുന്നതിനായി ഒരു സുവനീറും പ്രസിദ്ധീകരിക്കുന്നതിന് സംഘാടകർ തയ്യാറെടുക്കുന്നു. ന്യൂയോർക്ക് മെട്രോ റീജിയൻറെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു സുവനീർ പ്രസിദ്ധീകരിക്കുന്നത്. ഈ സുവനീർ വഴി എല്ലാ സ്പോൺസർമാരെയും ബിസ്സിനസ്സ് സ്ഥാപനങ്ങളേയും പ്രൊമോട്ട് ചെയ്യുന്നതിനും ഉപകരിക്കുന്നതാണ്. സുവനീറിൻറെ കവർ പേജ് ഡിസൈൻ ചെയ്യുന്നതിന് ഫോമായുടെ അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ അംഗസംഘടനകളിലെയും അംഗങ്ങൾക്ക് അവസരം നൽകിക്കൊണ്ട് "സുവനീർ കവർ ഡിസൈൻ" മത്സരവും നടത്തപ്പെടുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല കവർ ഡിസൈനിന് $250 (ഇരുന്നൂറ്റി അൻപത് ഡോളർ) സമ്മാനവും സംഘാടകർ നൽകുന്നതാണ്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ അഞ്ച് കോർട്ടുകളിലായി ഒരേ സമയം നടത്തുന്നതാണ്. മൂന്ന് കോർട്ടുകളിൽ ഓപ്പൺ വിഭാഗവും, ഒരു കോർട്ടിൽ അണ്ടർ 18 വിഭാഗവും, മറ്റൊരു കോർട്ടിൽ ഓവർ 40 വിഭാഗവും മത്സരങ്ങളാണ് ഒരേസമയം നടക്കുക. വൈകിട്ട് 6 മണിക്ക് മുമ്പായി മത്സരങ്ങളെല്ലാം പൂർത്തീകരിച്ചതിന് ശേഷം, സമ്മാനദാനവും പൊതു സമ്മേളനവും എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കാത്തലിക്ക് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ (St. ...

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.