AmericaLatest NewsNews

മൂന്നു വയസുകാരിയെ ട്രെയിന്‍ ട്രാക്കിലേക്ക് തള്ളിയിട്ട അമേരിക്കന്‍ യുവതി അറസ്റ്റില്‍

പോര്‍ട്ട്‌ലാന്റ് (ഒറിഗൺ): മൂന്ന് വയസ്സുകാരിയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയ യുവതി അറസ്റ്റിൽ

ഓറിഗണിലെ പോര്‍ട്ട്‌ലാന്റിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ, ഒരു യുവതി മൂന്നുവയസ്സുകാരിയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് അറസ്റ്റിലായി. കുട്ടി അമ്മയോടൊപ്പം പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തു നിൽക്കുന്നതിനിടെയാണ് യുവതി കുഞ്ഞിനെ പെട്ടെന്നു ട്രാക്കിലേക്ക് തള്ളിയിടുന്നത്.

പ്രതി 32 കാരിയായ ബ്രിയാന ലെയ്സ് വർക്ക്‌മാൻ എന്ന സ്ത്രീയാണ്. കുട്ടിയെ തള്ളിയതിന് ശേഷം, പ്രതി സീറ്റിലേക്ക് തിരികെ തിരികെ മടങ്ങിയെന്നും ദൃശ്യങ്ങളിൽ കാണാം.

മുഖമിടിച്ചാണ് കുഞ്ഞ് വീണത്. ആക്രമണത്തിനു ശേഷം കുട്ടിയ്ക്ക് കടുത്ത തലവേദനയും നെറ്റിയില്‍ മുറിവും ഉണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഡിസംബർ 28ന് സംഭവിച്ച ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Show More

Related Articles

Back to top button