AmericaCrimeHealthLatest NewsLifeStyleNews

കൊക്കെയ്ന്‍ ഉപയോഗം മൂലം യുവതിക്ക് നഷ്ടമായത് മൂക്ക്

ഷിക്കാഗോ: കൊക്കെയ്ന്‍ ഉപയോഗം മൂലം മൂക്ക് നഷ്ടപ്പെട്ട സംഭവമാണ് ഷിക്കാഗോ സ്വദേശിയായ കെല്ലി കൊസൈറിന്റെ ജീവിതത്തില്‍ സംഭവിച്ചത്. 19 മാസത്തിനിടെ 70 ലക്ഷം രൂപയുടെ കൊക്കെയ്ന്‍ ഉപയോഗിച്ച കെല്ലിയുടെ മൂക്കിന്റെ സ്ഥാനത്ത് ഒടുവിൽ ഒരു ദ്വാരമേ അവശേഷിച്ചിരുന്നത്.2017ലാണ് കെല്ലി കൊക്കെയ്ന്‍ ഉപയോഗം ആരംഭിച്ചത്. രാത്രി സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കുമ്പോൾ മദ്യവും മയക്കുമരുന്നുകളും അവളുടെ ജീവിതത്തിലേക്ക് പ്രവേശിച്ചു. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി ലഹരിയിലേക്ക് കാൽവെച്ച കെല്ലി പിന്നീട് കൊക്കെയ്ന്‍ ഉപയോഗം ഒരു പതിവാക്കി.ഉപയോഗം തുടർന്നതോടെ മൂക്കിൽ ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു, എന്നാൽ ഇത് അവഗണിക്കുകയായിരുന്നു. കുറച്ച് മാസങ്ങൾക്കകം മൂക്കിൽ നിന്ന് രക്തം വരാനും തുടർന്നു മുഖത്ത് ചെറിയ ദ്വാരം ഉണ്ടാകാനും തുടങ്ങി. എന്നാൽ കൊക്കെയ്ന്‍ ഉപേക്ഷിക്കാൻ സാധിക്കില്ലെന്ന ധാരണയായിരുന്നു കെല്ലിയെ നയിച്ചത്.കൊക്കെയ്ന്‍ ഉപയോഗം തുടർന്നതോടെ മൂക്കിൽ നിന്ന് രക്തവും പിന്നീട് മാംസഭാഗങ്ങളും പുറത്തുവന്നു. ഒടുവിൽ മൂക്ക് മുഴുവനായി നശിച്ച് ഒരു ദ്വാരമേ അവശേഷിക്കുകയായി. ഇത് കണ്ട വീട്ടുകാർ കെല്ലിയെ നിർബന്ധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ പതിനഞ്ചോളം ശസ്ത്രക്രിയകൾ നടത്തി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് മാംസവും ചർമ്മവും ഉപയോഗിച്ച് അവളുടെ മുഖത്തേക്ക് മൂക്കിന്റെ രൂപം തിരിച്ചുകൊണ്ടുവന്നു.2021ൽ ലഹരി ഉപയോഗം പൂര്‍ണമായും ഉപേക്ഷിച്ച കെല്ലി ഇപ്പോൾ മയക്കുമരുന്നിനെതിരായ പ്രചാരണങ്ങളിൽ സജീവമാണ്. തന്റെ അനുഭവം മറ്റുള്ളവർക്ക് മുന്നറിയിപ്പായി പങ്കുവെയ്ക്കുകയാണ് കെല്ലിയുടെ പുതിയ ദൗത്യം.

Show More

Related Articles

Back to top button