
വിശുദ്ധ്യയുടെ പ്രസരിപ്പുമായി പരിശുദ്ധ റംസാൻ മാസത്തിന്റെ ആദ്യ പത്ത് ദിനങ്ങൾ നമ്മളിൽ നിന്നും അകലുന്നു. മാനവരാശി നേരിടുന്ന എല്ലാ തടസങ്ങളും മാറ്റി സർവ്വ ഐശ്വര്യങ്ങളും ( റഹ്മത്ത് ) നൽകണമെന്ന പ്രാർത്ഥന ഏക ഇലാഹിന്റെ തിരു മുന്നിൽ സമർപ്പിക്കുവാനുളള
അവസരങ്ങളായിരുന്നു ആദ്യ പത്ത് ദിനരാത്രങ്ങൾ!
സന്മാർഗ ദർശനത്തിന്റെ പാതകളിലൂടെ യാത്ര ചെയ്യുവാനുള്ള പാകപ്പെടുത്തൽ ഹൃദയാന്തരങ്ങളിൽ
രൂപപ്പെടുത്തിയെടുക്കാനുള്ള തീവ്രമായ
യത്ന ശാലയാണു റംസാൻ മാസത്തിലെ നോയമ്പ് ( വൃതം).
ആത്മ സംസ്ക്കരണത്തിന്റെ നാളുകൾ. സംയമനത്തിന്റേയും
സമാധാനത്തിന്റെയും ശാന്തിയുടെയും ആത്മീയ ദർശനങ്ങളുടെയും പുണ്യ ദിനങ്ങളാന്ന് രണ്ടാം പത്തിലെ ദിനങ്ങൾ!
മനസും ശരീരവും വൃത (നോമ്പ് ) ത്താൽ ഉൽകൃഷ്ടമാകണം. സത്യന്വേഷകനായി ദൈവത്തിന്റെ (അല്ലാഹു ) മുന്നിൽ സംശുദ്ധനാകാനുള്ള തയ്യാറെടുപ്പുകൾ സ്വീകരിക്കേണ്ടതാണ്.
മഹത്വമേറിയ ഒട്ടേറെ ദിനങ്ങളാൽ പൂർണ്ണമായ വിശുദ്ധ റമളാൻ മാസം വിശ്വാസികൾക്ക് പുണ്യമാണ്. പാപ മോചനത്തിനായുള്ള
പൂക്കാലമാണ്. ജഗന്നിയന്ഥാവിന്റെ
സാമിപ്യം തീർച്ചയായും ലഭ്യമാകുന്ന മഹത്വമേറിയ റമളാൻ ദിനങ്ങൾ
അനുഗ്രഹീതമാകട്ടെ! . പ്രാർത്ഥനകൾ
നിർഭരമാകട്ടെ!
ഏക ദൈവ വിശ്വാസം മുറുകെ
പിടിക്കുക.
നശ്വരതയിൽ നിന്നും
അനശ്വരമാകുന്ന പരലോക ജീവിതം
സ്വർഗ്ഗീയ വസന്ത സൂനങ്ങൾ ഒക്കൊണ്ട് നിറഞ്ഞതാകട്ടെ!
നമുക്ക് സൃഷ്ടികർത്താവിന്റെ അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കാം.
റമളാൻ ആശംസകൾ
പ്രവാസി ബന്ധു
ഡോ.എസ്. അഹമ്മദ്