ഹൂസ്റ്റണിൽ ചാക്കോ ജേക്കബ് അന്തരിച്ചു; സംസ്കാരം ശനിയാഴ്ച

ഹൂസ്റ്റൺ : പത്തനംതിട്ട തൊന്നിയാമല നിരന്നനിലത്ത് സ്വദേശിയായ ചാക്കോ ജേക്കബ് (സണ്ണി – 80) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: ദീനാമ്മ ജേക്കബ് (മാന്നാർ കരുവേലിൽ പത്തിച്ചേരിൽ കുടുംബാംഗം). മക്കൾ: ഡോ. സിൻഡി ജേക്കബ്, സിനി ജോർജ്, സ്റ്റാൻലി ജേക്കബ് (മൂവരും ഹൂസ്റ്റണിൽ). മരുമക്കൾ: റിച്ചാർഡ് ഫിലിപ്പ്, ജെയ്സൺ ജോർജ്. കൊച്ചുമക്കൾ: എലിസ ജോർജ്, എമ്മ ജോർജ്, എവിയ്ലിൻ ഫിലിപ്പ്.
പൊതുദർശനം ജൂൺ 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ (12803 Sugar Ridge Blvd, Stafford, TX 77477) നടക്കും. സംസ്കാരശുശ്രൂഷകൾ ജൂൺ 14 ശനിയാഴ്ച ഉച്ചയ്ക്ക് 12:30ന് അതേ ദേവാലയത്തിൽ ആരംഭിച്ചു, തുടർന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800 Westheimer Road, Houston, TX 77077) മൃതദേഹം സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. വർഗീസ് ജോൺ – 832 277 6837 ശുശ്രൂഷകൾ തത്സമയത്തിൽ കാണുവാൻ ഓൺലൈൻ ലൈവ്സ്ട്രീം സൗകര്യവും ഉണ്ടായിരിക്കും