മിഗേൽ ഉറിബെയുടെ നില ഇപ്പോഴും ഗുരുതരം; ആന്തരിക രക്തസ്രാവം നിർത്താൻ കഴിയുന്നില്ല

കൊളംബിയ : കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മിഗേൽ ഉറിബെക്ക് നേരെ വെടിവെപ്പ് നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ആരോഗ്യനിലയിൽ നല്ല മാറ്റം വന്നിട്ടില്ല. തലയിലും കാലിലും വെടിയേറ്റതിനുശേഷം അദ്ദേഹത്തിന് ആന്തരിക രക്തസ്രാവം തുടരുകയാണ്.
ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്തസ്രാവം നിർത്താൻ ഇതുവരെ കഴിയുന്നില്ല. മിഗേലിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജൂൺ 7-നാണ് കൊളംബിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏകദേശം 15 വയസ്സുള്ളതായി തോന്നുന്ന ഒരു യുവാവ് മിഗേലിനെ വേദിയിൽ വേദിയിലാണ് വെടിവച്ചത്. തലയിൽ രണ്ട് തവണയും കാലിൽ ഒരിക്കൽവുമാണ് വെടിയേറ്റത്.
മിഗേൽ, മുൻ പ്രസിഡന്റ് അൽവാരോ ഉറിബെയുടെ ഡെമോക്രാറ്റിക് സെന്റർ പാർട്ടിയിലേറിയ ഒരു നേതാവാണ്. 2024 ഒക്ടോബറിലാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രശസ്ത പത്രപ്രവർത്തക ഡയാന ടർബെയുടെ മകനും 1978 മുതൽ 1982 വരെ കൊളംബിയയെ നയിച്ച ജൂലിയോ സീസർ ടർബെയുടെ ചെറുമകനുമാണ്.
ഈ ആക്രമണത്തോടെ, കൊളംബിയയിൽ വീണ്ടും പഴയ കാലത്തെ രാഷ്ട്രീയ അക്രമങ്ങൾക്ക് തിരിച്ചുവരവാകുമോ എന്ന ആശങ്ക ശക്തമാകുകയാണ്. 1980-കളിലും 1990-കളിലുമുണ്ടായിരുന്ന അസ്വസ്ഥതകൾ രാജ്യത്ത് വീണ്ടും ഉയരുമോ എന്ന ഭീതിയാണ് ഇപ്പോൾ ജനങ്ങളിലുണ്ട്.




