Blog

കൊച്ചിയിൽ അർജന്റീനയുടെ സൗഹൃദ മത്സരം; മെസിയും സംഘവും നവംബറിൽ കേരളത്തിലെത്തും

കൊച്ചി : അർജന്റീന ഫുട്ബോൾ ടീം നവംബറിൽ കേരളത്തിലെത്തുന്ന സൗഹൃദ മത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. ലോക ഫുട്ബോളിന്റെ സൂപ്പർതാരമായ ലയണൽ മെസി യടക്കമുള്ള താരങ്ങളുടെ കേരള വരവ് സംസ്ഥാനത്തിന് വൻ ആവേശമുണർത്തും.

മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനകം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ തല പരിശോധനകൾ പൂർത്തിയായിട്ടുണ്ടെന്നും ഒരുക്കങ്ങളിൽ തൃപ്തരാണെന്നും ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അറിയിച്ചു.

സൗഹൃദ മത്സരത്തിനായി ആദ്യം പരിഗണിച്ചിരുന്നത് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമായിരുന്നു. എന്നാൽ അന്തിമ വേദിയായി കൊച്ചി സ്റ്റേഡിയം തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാകുന്നു.

ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ നവംബർ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അർജന്റീന ടീമിന്റെ കേരള സന്ദർശനം. ലുവാണ്ടയിലും കേരളത്തിലും മത്സരങ്ങൾ സംഘടിപ്പിക്കാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) തീരുമാനിച്ചിട്ടുള്ളത്.

Show More

Related Articles

Back to top button